തൃഷയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു ലോകേഷിന്റെ പ്രതികരണം. 

ടി തൃഷ്ക്ക് എതിരെ മന്‍സൂര്‍ അലി ഖാന്‍ നടത്തിയ ലൈംഗികാധിക്ഷേപ പരാമര്‍ശത്തിൽ പ്രതികരണവുമായി ലോകേഷ് കനകരാജ്. തൃഷ്യ്ക്ക് പിന്തുണ അറിയിച്ച സംവിധായകൻ മൻസൂറിന്റെ പരാമർശം സ്ത്രീവിരുദ്ധമാണെന്നും ആ വാക്കുകൾ കേട്ട് നിരാശയും രോഷവും ഉണ്ടായെന്നും പറയുന്നു. തൃഷയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു ലോകേഷിന്റെ പ്രതികരണം. 

"ഞങ്ങൾ എല്ലാവരും ഒരേ ടീമിൽ പ്രവർത്തിച്ചവരാണ്. മൻസൂർ അലി ഖാൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ കേട്ട് നിരാശയും രോഷവും തോന്നി. സ്ത്രീകൾ, സഹ കലാകാരന്മാർ, പ്രൊഫഷണലുകൾ എന്നിവരോടുള്ള ബഹുമാനം ഒരു വ്യവസായത്തിലും വിലമതിക്കാനാവാത്ത ഒന്നായിരിക്കണം, മൻസൂറിന്റെ ഈ പെരുമാറ്റത്തെ ഞാൻ അപലപിക്കുന്നു", എന്നാണ് ലോകേഷ് കനകരാജ് കുറിച്ചത്. 

ലിയോ എന്ന വിജയ് ചിത്രവുമായി ബന്ധപ്പെട്ട് ആയിരുന്നു മന്‍സൂര്‍ അലിഖാന്‍ തൃഷ്യ്ക്ക് നേരെ മോശം പരാമര്‍ശം നടത്തിയത്. നൂറ്റി അന്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ച ആളാണ് താനെന്നും അവയിലുണ്ടായിരുന്ന പോലെ റേപ് സീനുകള്‍ ലിയോയില്‍ കാണുമെന്ന് പ്രതീക്ഷിച്ചെന്നും മന്‍സൂര്‍ പറഞ്ഞിരുന്നു. തൃഷയുമായി ഒരു ബെഡ്റൂം സീന്‍ താന്‍ പ്രതീക്ഷിച്ചിരുന്നുവെന്നും ആഗ്രഹമുണ്ടായിരുന്നു എന്നും മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞിരുന്നു. 

മനുഷ്യരാശിക്ക് അപമാനം, വെറുപ്പുളവാക്കുന്നു; മൻസൂർ അലിഖാനെതിരെ ആഞ്ഞടിച്ച് തൃഷ

മന്‍സൂറിന്‍റെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട തൃഷ നടനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്ത് എത്തുകയും ആയിരുന്നു. മന്‍സൂര്‍ അലിഖാന്‍ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും അയാളോടൊപ്പം സ്ക്രീന്‍ പങ്കിടാന്‍ സാധിക്കാത്തത് ഭാഗ്യമായി കരുതുന്നുവെന്നും തൃഷ പറഞ്ഞിരുന്നു. ഇനി മന്‍സൂര്‍ ഉള്ള സിനിമകളില്‍ അഭിനയിക്കാതിരിക്കാന്‍ ശ്രദ്ധചൊലുത്തുമെന്നും തൃഷ പറഞ്ഞിരുന്നു. തൃഷയുടെ പ്രതികരണത്തിന് പിന്നാലെ നിരവധി പേരാണ് വിഷത്തില്‍ കമന്‍റുകളുമായും നടിക്ക് പിന്തുണയുമായും എത്തുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..