യാത്രകൾക്ക് കൂട്ടായി പുത്തൻ കാർ; എംജി ഹെക്‌ടർ പ്ലസ് സ്വന്തമാക്കി ‍മല്ലിക സുകുമാരൻ

Published : Aug 23, 2022, 02:51 PM ISTUpdated : Aug 23, 2022, 02:59 PM IST
യാത്രകൾക്ക് കൂട്ടായി പുത്തൻ കാർ; എംജി ഹെക്‌ടർ പ്ലസ് സ്വന്തമാക്കി ‍മല്ലിക സുകുമാരൻ

Synopsis

കൊച്ചുമക്കളായ പ്രാർത്ഥന, നക്ഷത്ര, അലംകൃത എന്നിവരെ കൂട്ടി അമ്മൂമ്മക്കൊന്ന് കറങ്ങാൻ പോകണമെന്ന് മല്ലിക പറയുന്നു. 

പുത്തൻ കാർ സ്വന്തമാക്കി നടി മല്ലിക സുകുമാരൻ. എംജി ഹെക്‌ടർ പ്ലസ് എസ്‌യുവിയാണ് നടി വാങ്ങിയിരിക്കുന്നത്. കാര്‍ ഷോറൂമിൽ നിന്നുമുള്ള മല്ലികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. കാർ കണ്ടപ്പോൾ മൊത്തത്തിൽ എൻ്റെയൊരു സൗന്ദര്യം കാറിനും തോന്നി. അങ്ങനെയാണ് എംജി ഹെക്‌ടർ തെരഞ്ഞെടുക്കുന്നത് എന്ന് മല്ലിക തമാശരൂപേണ പറയുന്നു. 

കൊച്ചുമക്കളായ പ്രാർത്ഥന, നക്ഷത്ര, അലംകൃത എന്നിവരെ കൂട്ടി അമ്മൂമ്മക്കൊന്ന് കറങ്ങാൻ പോകണം. ഇത്തവണ ഓണത്തിന് എല്ലാവരും കൂടി തിരുവനന്തപുരത്ത് ആയിരിക്കും കൂടുന്നത്. അക്കൂട്ടത്തിലെ അതിഥിയായിരിക്കും ഈ പുതിയ കാർ.  വാഹനം വാങ്ങാൻ വരുന്നതിന് മുമ്പുള്ള ടെസ്റ്റ് ഡ്രൈവിന് പൃഥ്വിരാജും ഭാര്യ സുപ്രിയയും കണ്ടിരുന്നു. ടെസ്റ്റ് ഡ്രൈവിന് ഇന്ദ്രജിത്താണ് വന്നത്. രണ്ടു പേരും ഇനി ഫോട്ടോയ്ക്ക് വേണ്ടി കാത്തിരിക്കുക ആണെന്നും മല്ലിക സുകുമാരൻ പറഞ്ഞു. കൊച്ചി ഷോറൂമിൽ നിന്നാണ് മല്ലിക സിൽവർ നിറത്തിലുള്ള എസ്‌യുവി വാങ്ങിയത്. 16.15 ലക്ഷം രൂപ മുതൽ 20.75 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

അതേസമയം, സിനിമയിലും സീരിയലിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന ആളാണ് മല്ലിക സുകുമാരൻ. അരവിന്ദന്റെ ആദ്യചിത്രമായ ഉത്തരായനത്തിലൂടെ 1974 ലായിരുന്നു സിനിമയില്‍ മല്ലികയുടെ അരങ്ങേറ്റം. പിന്നീട് ഇങ്ങോട്ട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ സിനിമകളിലും സീരിയലുകളിലുമായി മല്ലിക അഭിനയിച്ചു. പൃഥ്വിരാജിന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ ബ്രോ ഡാഡിയിൽ മോഹൻലാലിന്റെ അമ്മയായി മല്ലിക എത്തിയിരുന്നു. മോഹന്‍ലാലിന്‍റെ മകനായി അഭിനയിച്ചത് പൃഥ്വിരാജ് ആണ്. കല്യാണി പ്രിയദര്‍ശന്‍ ആയിരുന്നു നായിക ആയി എത്തിയത്. മീന ആയിരുന്നു മോഹന്‍ലാലിന്‍റെ പെയര്‍. 

ഭാവന കരുത്തിന്റെ പ്രതീകം; അതിജീവനത്തിന്റെ ഉത്തമ ഉദാഹരണമെന്നും മഞ്ജു വാര്യർ

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ