'ഭ​ഗവാനേ ഈശ്വര..മുടക്കിയ കാശെങ്കിലും കിട്ടണേ..; തള്ള കൊള്ളാല്ലോന്ന് കേള്‍ക്കുമ്പോള്‍..': മല്ലിക സുകുമാരൻ

Published : Feb 14, 2026, 10:06 AM IST
mallika sukumaran

Synopsis

നടി മല്ലിക സുകുമാരൻ തന്റെ പുതിയ ചിത്രമായ 'പ്രകമ്പന'ത്തിന്റെ വിജയത്തിൽ സന്തോഷം പങ്കുവെച്ചു. യുവതാരങ്ങളുടെ സ്വാഭാവിക അഭിനയത്തെയും സിനിമയുടെ നിർമ്മാണ മികവിനെയും അവർ പ്രശംസിച്ചു.

തിറ്റാണ്ടുകളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് മല്ലിക സുകുമാരൻ. നായികയായി വെള്ളിത്തിരയിൽ എത്തി ഇന്ന് അമ്മ റോളുകളും മുത്തശ്ശി റോളുകളുമെല്ലാം ചെയ്ത് തിളങ്ങുന്ന മല്ലികയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം പ്രകമ്പനം ആണ്. കോമഡി-ഹൊറർ ജോണറിൽ റിലീസ് ചെയ്ത ചിത്രത്തിൽ അച്ഛമ്മ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സിനിമയ്ക്ക് മികച്ച അഭിപ്രായം ലഭിക്കുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മല്ലിക സുകുമാരൻ ഇപ്പോൾ. എന്തിനാണ് 400 കോടിയും 500 കോടിയുമിറക്കി പടം ചെയ്യുന്നതെന്നും ഇതുപോലത്തൊരു നാലഞ്ച് പടം മതിയല്ലോ എന്നും അവർ ചോദിക്കുന്നു.

മല്ലിക സുകുമാരന്റെ വാക്കുകൾ ഇങ്ങനെ

ഭയങ്കര സന്തോഷത്തോട് കൂടിയാണ് ഞാൻ ഇവിടെ ഇരിക്കുന്നത്. വലിയ പടങ്ങളിലൊക്കെ അഭിനയിക്കുമ്പോൾ നമ്മുടെ പേരൊക്കെ വരാൻ കുറച്ച് വൈകും. സാ​ഗർ, ​ഗണപതിയെ ഒക്കെ കുറിച്ച് ഞാൻ മുൻപ് കേട്ടിട്ടുണ്ട്. ഞാൻ ഏറ്റവും കൂടുതൽ അടുത്തറിയുന്നത് അൽ അമീനിനെയാണ്. അമീൻ ഇങ്ങനെ കലക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. എന്ത് രസകരവും നാച്വറലുമായിട്ടാണ് ഇവരൊക്കെ അഭിനയിക്കുന്നത്. ഇങ്ങനെയുള്ള പടങ്ങൾ ഓടുമ്പോഴാണ് ഞങ്ങളെ പോലുള്ള അമ്മമാർക്ക് അഭിമാനവും സന്തോഷവും തോന്നുന്നത്. ഇത് താരമൂല്യം കൊണ്ട് ഓടിയ പടമല്ല. ഒരു ചെറിയ സംഭവത്തിനെ രണ്ട് രണ്ട മണിക്കൂർ സിനിമയാക്കി. ഒരു ഷോട്ട് കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. വീട്ടിൽ കണ്ണാടിയിൽ എന്നെ കണ്ടപ്പോൾ വീണ്ടും ഞെട്ടി. അത്ര മനോഹരമായി ഈ പടം എടുത്തു എന്നുള്ളതാണ്. എന്തിനാണ് 400 കോടിയും 500 കോടിയുമിറക്കി പടം ചെയ്യുന്നത്. ഇതുപോലത്തൊരു നാലഞ്ച് പടം മതിയല്ലോ. ചുമ്മാതല്ല കേരളം പ്രകമ്പനം കൊണ്ടത്. മനോഹരമായൊരു സിനിമയാണ്. അത് ഓടുന്നതിൽ ഒരു തെറ്റുമില്ല.

ഇങ്ങനെയുള്ള പടങ്ങൾ ഓടാൻ മാധ്യമങ്ങളും പ്രേക്ഷകരും സഹായിക്കണം. എങ്കിലേ ഇന്റസ്ട്രി വളരുള്ളൂ. ഞാനുള്ള ഏത് പടം ആണെങ്കിലും രണ്ട് സീൻ മാത്രമാണെങ്കിലും റിലീസ് ദിനം സകല ക്ഷേത്രത്തിലും പോകും. ഭ​ഗവാനേ ഈശ്വര മുടക്കിയ കാശെങ്കിലും നിർമാതാവിന് കിട്ടണേ എന്ന് പ്രാർത്ഥിക്കും. എത്ര സീൻ ഉണ്ടെന്നല്ല. നാല് സീൻ ആണെങ്കിലും ആ തള്ള കൊള്ളാം എന്ന് പറയുന്നത് സന്തോഷമാണ്. അതിനർത്ഥം നമ്മളെ ശ്രദ്ധിച്ചു എന്നതാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ജീത്തു ജോസഫ് ഷോ റണ്ണറായി 'സീക്രട്ട് സ്റ്റോറീസ്: റോസ്‍ലിൻ' ജിയോ ഹോട്ട്സ്റ്റാറിൽ; ട്രെയിലർ പുറത്ത്
തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ തിളങ്ങി മലയാളികൾ; പോകുന്ന ട്രാക്ക് ശരിയെന്ന് മഞ്ജുവാര്യർ