തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ തിളങ്ങി മലയാളികൾ; പോകുന്ന ട്രാക്ക് ശരിയെന്ന് മഞ്ജുവാര്യർ

Published : Feb 14, 2026, 08:00 AM IST
film awards

Synopsis

തമിഴ്നാട് സര്‍ക്കാരിന്‍റെ  2016 മുതല്‍ 2022 വരെയുള്ള ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. 

ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരങ്ങളിൽ തിളങ്ങി മലയാള താരങ്ങൾ. തമിഴിലെ ആദ്യ ചിത്രത്തിന് തന്നെ മികച്ച നടിക്കുള്ള അംഗീകാരം കിട്ടിയതിൽ സന്തോഷം പങ്കിട്ട് മഞ്ജു വാര്യർ രം​ഗത്തെത്തി. പോകുന്ന ട്രാക്ക് ശരിയാണെന്നതിന്റെ തെളിവാണിതെന്ന് മഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അസുരൻ സിനിമയിലെ മികവിന് 2019ലെ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയതിന് ശേഷമാണ് പ്രതികരണം. അവാർഡ് ഏറ്റുവാങ്ങിയവരിൽ ഉർവ്വശിയും റഹ്മാനും കീർത്തി സുരേഷും അപർണ ബാലമുരളിയും ഉണ്ട്.

തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരം, വർഷങ്ങളായി കാത്തിരിക്കുന്ന അംഗീകാരമാണെന്നാണ് നടി ഉർവ്വശി പറഞ്ഞത്. "ഹാസ്യതാരത്തിനുള്ള പുരസ്കാരം കിട്ടണമെന്ന് വർഷങ്ങളായി ആഗ്രഹിക്കുന്നു. വൈകി കിട്ടിയതെങ്കിലും മധുരമേറിയ പുരസ്കാരമാണ് ലഭിച്ചത്. മലയാളവും തമിഴും രണ്ട് കണ്ണുകൾ പോലെയാണ്", എന്നായിരുന്നു ഉർവ്വശി ചെന്നൈയിൽ വച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. മികച്ച പ്രതിനായകനുള്ള പുരസ്കാരമാണ് റഹ്മാന് ലഭിച്ചത്. വൈക്കം വിജയലക്ഷ്മി, വര്‍ഷാ രഞ്ജിത്ത് എന്നിവര്‍ മികച്ച ഗായികമാരായി.

2016 മുതല്‍ 2022 വരെയുള്ള ചലച്ചിത്ര പുരസ്കാരങ്ങളാണ് അടുത്തിടെ പ്രഖ്യാപിച്ചത്. ഏഴില്‍ അഞ്ച് വര്‍ഷങ്ങളിലും മികച്ച നടിമാര്‍ ആയിരിക്കുന്നത് മലയാളികളാണ്. അപര്‍ണ ബാലമുരളി, കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍, ലിജോമോള്‍ ജോസ്, നയന്‍താര എന്നിവരാണ് അവര്‍. വിജയ് സേതുപതി, കാര്‍ത്തി, ധനുഷ്, പാര്‍ഥിപന്‍, സൂര്യ, ആര്യ, വിക്രം പ്രഭു എന്നിവരാണ് ഏഴ് വര്‍ഷങ്ങളിലെ മികച്ച നടന്മാര്‍.

പ്രധാന പുരസ്കാരങ്ങള്‍

2016

മികച്ച ചിത്രം- മാനഗരം

നടന്‍- വിജയ് സേതുപതി (പുതിയാത പുതിര്‍)

നടി- കീര്‍ത്തി സുരേഷ് (പാമ്പ് സട്ടൈ)

സംവിധാനം- ലോകേഷ് കനകരാജ് (മാനഗരം)

ഗായിക- വൈക്കം വിജയലക്ഷ്മി (വേലൈനു വേണ്ടുത്ത വേലൈക്കാരന്‍)

2017

മികച്ച ചിത്രം- അറം

നടന്‍- കാര്‍ത്തി (തീരന്‍ അധികാരം ഒണ്‍ട്ര്)

നടി- നയന്‍താര (അറം)

ഹാസ്യനടി- ഉര്‍വശി (മഗളിര്‍ മട്ടും)

സംവിധാനം- പുഷ്കര്‍- ഗായത്രി (വിക്രം-വേദ)

2018

മികച്ച ചിത്രം- പരിയേറും പെരുമാള്‍

നടന്‍- ധനുഷ് (വട ചെന്നൈ)

നടി- ജ്യോതിക (ചെക്ക ചിവന്ത വാനം)

സംവിധാനം- മാരി സെല്‍വരാജ് (പരിയേറും പെരുമാള്‍)

2019

മികച്ച ചിത്രം- അസുരന്‍

നടന്‍- പാര്‍ഥിപന്‍ (ഒത്ത സെരുപ്പ് സൈസ് 7)

നടി- മഞ്ജു വാര്യര്‍ (അസുരന്‍)

സംവിധാനം- പാര്‍ഥിപന്‍ (ഒത്ത സെരുപ്പ് സൈസ് 7)

2020

മികച്ച ചിത്രം- അസുരന്‍

നടന്‍- പാര്‍ഥിപന്‍ (ഒത്ത സെരുപ്പ് സൈസ് 7)

നടി- മഞ്ജു വാര്യര്‍ (അസുരന്‍)

സംവിധാനം- പാര്‍ഥിപന്‍ (ഒത്ത സെരുപ്പ് സൈസ് 7)

ഗായിക- വര്‍ഷ രഞ്ജിത്ത് (തായ്നിലം)

2021

മികച്ച ചിത്രം- ജയ് ഭീം

നടന്‍- ആര്യ (സര്‍പട്ട പരമ്പരൈ)

നടി- ലിജോമോള്‍ ജോസ് (ജയ് ഭീം)

സംവിധാനം- ത സെ ജ്ഞാനവേല്‍ (ജയ് ഭീം)

2022

മികച്ച ചിത്രം- ഗാര്‍ഗി

നടന്‍- വിക്രം പ്രഭു (താനക്കാരന്‍)

നടി- സായ് പല്ലവി (ഗാര്‍ജി)

സംവിധാനം- ഗൗതം രാമചന്ദ്രന്‍ (ഗാര്‍ഗി)

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വിജയ്ക്കും തൃഷയ്ക്കും എതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവ്
പ്രണയ സമ്മാനവുമായി ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ'; പുത്തൻ ഗാനം പുറത്ത്