
നന്ദനം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് ഇന്ന് പാൻ ഇന്ത്യൻ ലെവലിൽ ഉയർന്ന് നിൽക്കുകയാണ് പൃഥ്വിരാജ്. നിലവിൽ തന്റെ മൂന്നാമത്തെ ചിത്രവും പുറത്തിറക്കി മികവുറ്റ സംവിധായകൻ എന്ന പേരുമെടുത്തു പൃഥ്വിരാജ്. ഇന്നായിരുന്നു എമ്പുരാന്റെ റിലീസ്. ലൂസിഫർ ഫ്രാഞ്ചൈസിയിൽ മോഹൻലാൽ നിറഞ്ഞാടിയപ്പോൾ അത് ആരാധകർക്ക് വൻ ദൃശ്യവിരുന്നായിരുന്നു. ഇപ്പോഴിതാ മകന്റെ സംവിധാന ചിത്രം കണ്ട് മനസുനിറഞ്ഞിരിക്കുകയാണ് മല്ലിക സുകുമാരൻ.
മക്കൾക്കും ചെറുമക്കൾക്കും മരുമക്കൾക്കും ഒപ്പമാണ് മല്ലിക സുകുമാരൻ സിനിമ കാണാൻ എത്തിയത്. തിയറ്റിലെത്തിയ മോഹൻലാൽ മല്ലികയെ ചുംബനം നൽകി സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. "ജീവിതത്തിൽ ആദ്യമായിട്ടാണ് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുന്നത്. എല്ലാവരും എമ്പുരാനേന്ന് വിളിക്കുമ്പോൾ ഞാൻ തമ്പുരാനേന്ന് വിളിക്കും. ഒരുപാട് സന്തോഷം. വലിയൊരു പടം കണ്ട ഫീൽ ആണ്. എല്ലാം നല്ല ഭംഗിയായിട്ട് വരട്ടെ. ജനങ്ങൾ സിനിമ രണ്ടു കയ്യും നീട്ടി സ്വീകരിക്കട്ടെ. അതിനുള്ള പ്രാർത്ഥനയിലാണ് ഞാൻ. സുകുവേട്ടനെ ഓര്‍മ്മ വന്നു", എന്നാണ് മല്ലിക സുകുമാരൻ ഫസ്റ്റ് ഷോയ്ക്ക് ശേഷം പ്രതികരിച്ചത്.
'ഇത് ഐറ്റം വേറെ, ഹോളിവുഡ് ലെവൽ മേക്കിങ്'; എമ്പുരാൻ കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നു
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം രചിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. 2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്. ദീപക് ദേവ് ആയിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ