അനശ്വര രാജൻ നായികയായ പുതിയ തെലുങ്ക് ചിത്രം 'ചാമ്പ്യൻ' മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടുന്നു.
അനശ്വര രാജൻ നായികയായെത്തിയ തെലുങ്ക് ചിത്രം 'ചാമ്പ്യൻ' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്നു. സ്പോട്സ് ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ റോഷൻ ആണ് നായകനായി എത്തിയിരിക്കുന്നത്. ഇന്നലെ റിലീസായ ചിത്രത്തിന് മികച്ച പ്രേക്ഷക നിരൂപക പ്രശംസകളാണ് ലഭിക്കുന്നത്.
ദേശീയ അവാർഡ് ജേതാവായ പ്രദീപ് അദ്വൈതം ആണ് സംവിധാനം ചെയ്യുന്ന പിരീഡ് സ്പോർട്സ് ഡ്രാമയാണ് ചാമ്പ്യൻ. സ്വപ്ന സിനിമാസ്, ആനന്ദി ആർട്ട് ക്രിയേഷൻസ്, കൺസെപ്റ്റ് ഫിലിംസ്, സീ സ്റ്റുഡിയോസ് എന്നിവർ സംയുക്തമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. റോഷന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ ഒരു ഗ്ലിംപ്‌സ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ശക്തമായ ഇച്ഛാശക്തിയുള്ള തീവ്ര ഫുട്ബോൾ കളിക്കാരനായാണ് റോഷൻ ചിത്രത്തിൽ എത്തുന്നത്.
കഥ - തിരക്കഥ - സംഭാഷണം - സംവിധാനം: പ്രദീപ് അദ്വൈതം, ബാനറുകൾ: സ്വപ്ന സിനിമ, സീ സ്റ്റുഡിയോസ്, ആനന്ദി ആർട്ട് ക്രിയേഷൻസ്, കൺസെപ്റ്റ് ഫിംസ്, നിർമ്മാതാക്കൾ: പ്രിയങ്ക ദത്ത്, ജികെ മോഹൻ, ജെമിനി കിരൺ, DOP: Madhie ISC, സംഗീത സംവിധായകൻ - മിക്കി ജെ മേയർ, സഹ നിർമ്മാതാക്കൾ: ഉമേഷ് കെ ആർ ബൻസാൽ, എഡിറ്റർ: കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ: തോട്ട തരണി, സ്റ്റണ്ട് കൊറിയോഗ്രാഫർ: പീറ്റർ ഹെയ്ൻ, അസോസിയേറ്റ് പ്രൊഡക്ഷൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
അതേസമയം വ്യസനസമേതം ബന്ധു മിത്രാതികൾ ആയിരുന്നു മലയാളത്തിൽ അനശ്വര രാജൻ നായികയായെത്തിയ അവസാന ചിത്രം. സെൽവരാഘവൻ സംവിധാനം ചെയ്യുന്ന സെവൻ ജി റെയിൻബോ കോളനി എന്ന ചിത്രത്തിലും അനശ്വര പ്രധാന വേഷത്തിലെത്തുന്നുണ്ട്.



