'മമ്മൂക്ക ചില്ലറ വക്കീലായിരുന്നില്ല, ഇപ്പോൾ സുപ്രീം കോടതി ജസ്റ്റിസ് ആയേനെ'

Published : Mar 03, 2024, 07:25 PM IST
'മമ്മൂക്ക ചില്ലറ വക്കീലായിരുന്നില്ല, ഇപ്പോൾ സുപ്രീം കോടതി ജസ്റ്റിസ് ആയേനെ'

Synopsis

ഭ്രമയു​ഗം എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്.

ൻപതോളം വർഷങ്ങൾ പിന്നിട്ട് മലയാളത്തിന്റെ സ്വകാര്യം അഹങ്കാരമായി വിഹരിക്കുകയാണ് നടൻ മമ്മൂട്ടി. കാലങ്ങളായുള്ള അദ്ദേഹത്തിന്റെ കരിയറിൽ കെട്ടിയാടാത്ത വേഷങ്ങൾ ഇല്ലെന്ന് തന്നെ പറയാം. കളക്ടർ, പൊലീസ്, വക്കീൽ തുടങ്ങിയ വേഷങ്ങളിലെല്ലാം മമ്മൂട്ടി നടത്തിയ പ്രകടനങ്ങളും ഡയലോ​ഗ് ഡെലിവറിയുമെല്ലാം ഇന്നും പ്രേക്ഷകർക്ക് രോമാഞ്ചം സമ്മാനിക്കുന്നവയാണ്. യഥാർത്ഥത്തിൽ മമ്മൂട്ടി ഒരു വക്കീൽ ആണെന്നത് എല്ലാവർക്കും അറിയാവുന്നതാണ്. 

അഭിഭാഷക കുപ്പായം കയ്യിൽ കിട്ടിയ ശേഷം ആയിരുന്നു അഭിനയത്തോടും ആവേശം മൂലം മമ്മൂട്ടി സിനിമയിൽ എത്തിയതും ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്നതും. ഇപ്പോഴിതാ സിനിമയിൽ അല്ലായിരുന്നുവെങ്കിൽ മമ്മൂട്ടി ആരാകുമായിരുന്നു എന്ന ചോദ്യത്തിന് നടി മല്ലിക സുകുമാരൻ നൽകിയ മറുപടി ശ്രദ്ധനേടുകയാണ്. 

ഒരു യുട്യൂബ് ചാനലിന് നൽകിയ സ്പെഷ്യൽ പ്രോ​ഗ്രാമിൽ ആയിരുന്നു മല്ലികയുടെ തുറന്നു പറച്ചിൽ. നടൻ ആയിരുന്നില്ലെങ്കിൽ മമ്മൂട്ടി ഇപ്പോൾ എന്താകുമായിരുന്നു എന്ന ചോദ്യത്തിന്, 'മമ്മൂക്ക ഇപ്പോൾ സുപ്രീം കോടതി ജസ്റ്റിസ് ആയിരുന്നേനെ. മഞ്ചേരിയിൽ തുടങ്ങിയെങ്കിലും ആള് ചില്ലറപ്പെട്ട വക്കീലൊന്നും ആയിരുന്നില്ല കേട്ടോ. മമ്മൂട്ടിയെ പേടി ഉള്ളവരൊക്കെ ഉണ്ട്. ചെറിയ ചെറിയ കേസിന് വരെ ശിക്ഷ വാങ്ങി കൊടുത്തിട്ടുണ്ട് നമ്മുടെ സൂപ്പർ സ്റ്റാർ‌. അയാളോടുള്ള വിരോധം കൊണ്ടല്ല. കറക്ടായ രീതിയിൽ വാദിക്കും. തെറ്റ് ആരുടെ വശത്താണെന്ന് വാദിച്ചെടുക്കും. ശിക്ഷയും കിട്ടും', എന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്. 

'ഇതാണോ കലാലയ രാഷ്ട്രീയം, ഇതിനാണോ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ'; ആഞ്ഞടിച്ച് മഞ്ജു സുനിച്ചന്‍

അതേസമയം, ഭ്രമയു​ഗം എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ടർബോ ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിം​ഗ് അടുത്തിടെ പൂർത്തി ആയിരുന്നു. പെരുന്നാൾ റിലീസ് ആയി ടർബോ തിയറ്ററിൽ എത്തുമെന്നാണ് അനൗദ്യോ​ഗിക വിവരം. ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്കയാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു സിനിമ. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഗോൾഡൻ ഗ്ലോബ്സ് 2026: തിമോത്തി ചാലമെറ്റ് മികച്ച നടൻ, തിളങ്ങി അഡോളസൻസ്
വിമാനാപകട മരണം മൂന്ന് തവണ സ്വപ്നം കണ്ടെന്ന് ഗായകൻ; പിന്നാലെ വിമാനാപകടത്തിൽ മരണം!