യാത്ര അരങ്ങേറ്റത്തിനൊരുങ്ങുന്നു, ധനുഷിന്റെ മകൻ സിനിമയിലെത്തുക രായനിലൂടെ

Published : Mar 03, 2024, 07:19 PM IST
യാത്ര അരങ്ങേറ്റത്തിനൊരുങ്ങുന്നു, ധനുഷിന്റെ മകൻ സിനിമയിലെത്തുക രായനിലൂടെ

Synopsis

സിനിമയില്‍ അരങ്ങേറ്റത്തിനൊരുങ്ങി ധനുഷിന്റെ മകനും.

സിനിമയില്‍ അരങ്ങേറാനൊരുങ്ങി ധനുഷിന്റെ മകനും. നടനായിട്ടല്ല മറിച്ച് ധനുഷിന്റെ മകൻ സിനിമയില്‍ അരങ്ങേറുന്നത് ഒരു ഛായാഗ്രാഹകനായിട്ടാകും എന്നാണ് റിപ്പോര്‍ട്ട്. രായൻ എന്ന പുതിയ തമിഴ് ചിത്രത്തിന്റെ ഛായാഗ്രാഹകനായിട്ടാകും യാത്ര അരങ്ങേറുക എന്നതാണ് റിപ്പോര്‍ട്ട്. മകന്റെ അരങ്ങേറ്റത്തില്‍ അച്ഛൻ ധനുഷാകും സംവിധായകൻ എന്ന പ്രത്യേകതയുമുണ്ട്.

ഇതിനകം ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു ചിത്രമാണ് രായൻ. സംവിധായകനായും നായകനായും ധനുഷ് എത്തുന്ന ചിത്രമായ രായന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്  ഓം പ്രകാശാണെങ്കിലും മകൻ യാത്രയെയും ഉള്‍പ്പെടുത്താൻ താരം ആലോചിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.  ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. മലയാളത്തിന്റെ പ്രിയപ്പെട്ട അപര്‍ണാ ബാലമുരളിയും താൻ രായനില്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുകയും താങ്കളുടെ കടുത്ത ആരാധികയെന്ന നിലയില്‍ ചിത്രത്തില്‍ വേഷമിടാൻ അവസരം ലഭിച്ചത് ഒരു സ്വപ്‍നത്തിന്റെ യാഥാര്‍ഥ്യം പോലെയാണ് എന്ന് ധനുഷിനെ ടാഗ് ചെയ്‍ത് എഴുതുകയും ചെയ്‍തിരുന്നു.

മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ്. കലിപ്പ് ലുക്കിലാണ് ധനുഷ് രായനിലുണ്ടാകുക. സംഗീതം എ ആര്‍ റഹ്‍മാനാണ്. സണ്‍ പിക്ചേഴാണ് നിര്‍മാണം. എന്താണ് പ്രമേയം എന്ന് പുറത്തുവിട്ടില്ല. ചിത്രത്തിന്റെ റിലീസ് 2024ല്‍ തന്നെയുണ്ടാകും.

രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മുമ്പ് അധോലോക നായകനും. അങ്ങനെയൊരു രഹസ്യമായ ഭൂതകാലം നായകനുണ്ട് ചിത്രത്തില്‍ എന്നുമാണ് റിപ്പോര്‍ട്ട്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Read More: 'ചക്കര മുത്തേ', ഇനി തമിഴ് സിനിമയില്‍ നിറയാൻ പ്രേമലു നായിക, ഗാനം പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ