
അമ്മ സംഘടയിലെ വിഷയത്തില്‍ ശ്വേതാ മേനോനൊപ്പമെന്ന് മല്ലിക സുകുമാരൻ. ശ്വേതയെ പുറത്താക്കാൻ ഗൂഢാലോചന നടന്നു. ചുക്കാൻ പിടിച്ചത് മാല പാർവതിയാണ്. 15 ദിവസം മുൻപേ നീക്കം തുടങ്ങി. അവിശ്വാസ പ്രമേയത്തിനായി ഒപ്പ് ശേഖരണം തുടങ്ങി, ഇക്കാര്യം അറിയിച്ചത് മാല പാർവതി സിദ്ധിക്കും രണ്‍ജി പണിക്കരും ആവശ്യപ്പെട്ട പ്രകാരം വിളിച്ചെന്ന് മാല പാർവതി പറഞ്ഞു. 'കണക്ക് അവതരിപ്പിക്കാത്തത്തിൽ അല്ല രാജി. അമ്മ യോഗത്തിൽ ശ്വേതക്കെതിരെ ബാബുരാജ് ഗുരുതര ആരോപണം ഉന്നയിച്ചു ബിജെപിക്ക് സ്ഥാനാർഥിയെ കൊടുക്കലാണ് ശ്വേതയുടെ ജോലി എന്ന് ബാബുരാജ് ആരോപിച്ചു. പിന്നാലെയാണ് ശ്വേത രാജി പ്രഖ്യാപിച്ചത്. ശ്വേതയെ അനുകൂലിച്ചു സംസാരിക്കുന്നവർക്ക് യോഗത്തിൽ മൈക്ക് നിഷേധിച്ചു. തന്റെ പക്കൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങി. സീനിയേഴ്‍സ് ഉടൻ ഇടപെടണം എന്നും ഏഷ്യാനെറ്റ് ന്യൂസിനോട് മല്ലിക സുകുമാരൻ പറഞ്ഞു. മല്ലിക സുകുമാരൻ അമ്മയില്‍ നിന്ന് രാജിവയ്‍ക്കുകയും ചെയ്‍തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ