ചില പോരാട്ടങ്ങൾ യാഥാർത്ഥ്യമാണ്, പ്രതീക്ഷ ഉറപ്പായും ഉണ്ട്; ബാലയ്യയ്ക്ക് നന്ദി പറഞ്ഞ് മംമ്ത മോഹൻദാസ്

Published : Jun 29, 2026, 08:12 PM IST
mamtha mohandas

Synopsis

നടൻ നന്ദമൂരി ബാലകൃഷ്ണയുടെ ബസവതാരകം കാൻസർ ആശുപത്രിയുടെ 25-ാം വാർഷികത്തിൽ നടി മംമ്ത മോഹൻദാസ് പങ്കെടുത്തു. തന്റെ കാൻസർ അതിജീവനാനുഭവം പങ്കുവെച്ച അവർ, എൻ.ടി. രാമറാവു സ്ഥാപിച്ച ആശുപത്രിയിലൂടെ ബാലകൃഷ്ണ നടത്തുന്ന സേവനങ്ങളെ പ്രശംസിച്ചു.

ടൻ നന്ദമൂരി ബാലകൃഷ്ണയുടെ ബസവതാരകം ഇന്തോ- അമേരിക്കൻ കാൻസർ ആശുപത്രിയുടെ ഇരുപത്തി അഞ്ചാം വാർഷികത്തിൽ പങ്കെടുത്ത് നടി മംമ്ത മോഹൻദാസ്. കാൻസർ അതിജീവന കഖ പങ്കുവയ്ക്കാൻ തനിക്കും ഒരവസരം നൽകിയ ബാലയ്യയ്ക്ക് നന്ദി പറഞ്ഞ മംമ്ത, ചില പോരാട്ടങ്ങൾ യാഥാർത്ഥ്യമാണെന്നും പ്രതീക്ഷ ഉറപ്പായും ഉണ്ടെന്നും പറഞ്ഞു. എൻടി രാമറാവു ആരംഭിച്ച ആശുപത്രിയാണ് മകൻ കൂടിയായ ബാലയ്യ ഏറ്റെടുത്ത് നടത്തുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നിരവധി പേർക്ക് ആശുപത്രി സഹായകമായി മാറുന്നുണ്ട്.

മംമ്ത മോഹൻദാസിന്റെ വാക്കുകൾ ഇങ്ങനെ

"ജീവിതത്തിലെ ചില പോരാട്ടങ്ങൾ യഥാർത്ഥമാണ്. അത് ശാശ്വതമായിരിക്കില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം. പക്ഷേ അതിനായി നമുക്ക് ദീർഘ സമയവും കഠിനവും മടുപ്പും ഒക്കെ അനുഭവപ്പെടും. കാൻസർ ബാധിച്ച ഒരാൾക്ക് സംഭവിക്കാവുന്ന ഏറ്റവും മോശമായ കാര്യം ഒരുപാട് ആളുകൾക്ക് നടുവിലായിരിക്കുമ്പോഴും ആരും അവരെ മനസ്സിലാക്കുന്നില്ലെന്ന തോന്നലാണ്. ആ അവസ്ഥയിലൂടെ കടന്നു പോകാത്തതുകൊണ്ട്, അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്ന് പരിശോധിക്കുക എന്നത് പ്രയാസമാണ്. ഇവിടെയാണ്, ബസവതാരകം ഇൻഡോ-അമേരിക്കൻ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങൾ, ദരിദ്രരായ ആളുകൾ നടത്തുന്ന കഠിനമായ പോരാട്ടങ്ങളെ തിരിച്ചറിയുകയും എല്ലാവർക്കും താങ്ങാനാവുന്ന നിരക്കിൽ ചികിത്സകൾ ലഭ്യമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നത്.

എൻടി രാമറാവു ഗാരു തന്റെ ഭാര്യയുടെ ഓര്‍മയ്ക്കായി സ്ഥാപിച്ച ആശുപത്രി, മകൻ എന്ന നിലയിൽ നന്ദമൂരി ബാലകൃഷ്ണ തന്റെ പിതാവിന്റെ കാഴ്ചപ്പാട് തുടരുന്നത് അഭിനന്ദനാർഹമാണ്. വേദന നിറഞ്ഞ ഒരു നഷ്ടത്തെ സേവനമാക്കി മാറ്റിക്കൊണ്ട്, കഴിഞ്ഞ 25 വർഷത്തിലേറെയായി നിരവധി പേർക്ക് അദ്ദേഹം താങ്ങാവുന്നുണ്ട്. ഇത് കാൻസറിനെതിരെയുള്ള പോരാട്ടത്തിൽ പിന്തുണ ലഭിക്കാത്തവർക്കും ആരും മനസ്സിലാക്കാനില്ലാത്തവർക്കും തനിച്ചായവർക്കുമെല്ലാം പ്രതീക്ഷയും കരുത്തും പകരട്ടെ എന്ന് ആശംസിക്കുകയാണ്. രോഗത്തിന് ഒരു പ്രതിവിധി ഉണ്ടായേക്കാം അല്ലെങ്കിൽ ഇല്ലാതിരിക്കാം, പക്ഷേ 'പ്രതീക്ഷ' എന്നത് തീർച്ചയായും ഉണ്ടായിരിക്കും".

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പൃഥ്വിരാജ്- പാർവതി തിരുവോത്ത് കോമ്പോ; 'ഐ നോബഡി'യ്ക്ക് ഇനി പത്ത് നാൾ മാത്രം
ദൈവം എനിക്കിത് തന്നല്ലോ, 21 വര്‍ഷത്തെ കാത്തിരിപ്പാണ്; നിറഞ്ഞ മനസോടെ സൈജു കുറുപ്പ്