'65 വയസിനുള്ളിൽ സംവി​ധാനം അടക്കമുള്ള കാര്യങ്ങൾ ചെയ്യും, റിട്ടയർമെന്റ് ലൈഫിനെ കുറിച്ച് വ്യക്തമായ പ്ലാനുണ്ട്..'; തുറന്നുപറഞ്ഞ് മഞ്ജു പത്രോസ്

Published : Mar 22, 2026, 06:12 PM IST
Manju Pathrose

Synopsis

സുഹൃത്തുക്കളോടൊപ്പം കിഴക്കമ്പലത്ത് ഒരു പുതിയ വീട്ടിൽ താമസിക്കാൻ പദ്ധതിയുണ്ട്. ഇപ്പോഴത്തെ വീട് വിറ്റാണ് ഇത് സാധ്യമാക്കുകയെന്നും തനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് കിഴക്കമ്പലമെന്നും മഞ്ജു കൂട്ടിച്ചേർത്തു. Actress Manju Pathrose about her retirement life

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ മഞ്ജു പത്രോസ് സമൂഹ മാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ചും ലക്ഷ്യങ്ങളെ കുറിച്ചും റിട്ടയർമെന്റ് ജീവിതത്തെ കുറിച്ചുമുള്ള കാര്യങ്ങൾ പറയുകയാണ് മഞ്ജു പത്രോസ്. 65 വയസ്സിനുള്ളിൽ സിനിമ സംവിധാനം ചെയ്യണമെന്നാണ് മഞ്ജു പത്രോസ് പറയുന്നത്. തന്റെ വീട് തന്റെ റിട്ടയർമെന്റ് പ്ലാനിലുള്ളതാണെന്നും ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം കിഴക്കമ്പലമാണെന്നും അവിടെ തന്നെയാവും ഭാവിയിൽ മറ്റൊരു വീട് വാങ്ങുകയെന്നും മഞ്ജു പത്രോസ് പറയുന്നു.

"എന്റേത് എന്നൊരു വീട് എനിക്കുണ്ടെന്ന്. വീട് എന്റെ സ്വപ്നമായിരുന്നു. ഒരുപാട് വാടക വീട്ടിൽ താമസിച്ചിട്ടുള്ളയാളാണ് ‍ഞാൻ. മൊത്തത്തിൽ ഞാൻ ഇപ്പോൾ ഹാപ്പിയാണ്. കോടാനുകോടി മനുഷ്യർക്കിടയിൽ ഞാൻ ജീവിച്ചിരിപ്പുണ്ടല്ലോ. മഞ്ജു പത്രോസെന്ന് പറയുമ്പോൾ ചിലർക്കെങ്കിലും അറിയാമല്ലോ. എന്റെ മകന് മക്കളൊക്കെയായി കഴിയുമ്പോൾ അവർ പറയും ഞങ്ങളുടെ അമ്മ പണ്ട് സിനിമയിലൊക്കെ അഭിനയിച്ചിട്ടുണ്ടെന്ന്. എനിക്ക് റിട്ടയർമെന്റ് ലൈഫിെനെ കുറിച്ച് വ്യക്തമായ പ്ലാനുണ്ട്. അറുപത്തിയഞ്ച് വയസിനുള്ളിൽ ‍ഞാൻ സംവി​ധാനം അടക്കമുള്ള കാര്യങ്ങളെല്ലാം ചെയ്യും." മഞ്ജു പത്രോസ് പറയുന്നു. 

"അതിനുശേഷം എന്റെ കയ്യിൽ ഉള്ള പണം കൊണ്ട് ഞാനും എന്റെ കുറച്ച് കൂട്ടുകാരുമുണ്ട്. എല്ലാവരും ചേർന്ന് ഒരു വീട്ടിലേക്ക് താമസം മാറി ഹാപ്പി ലൈഫ് നയിക്കും. ചിൽ വൈബ് മാത്രമായി ജീവിക്കും. മക്കൾക്ക് ഞങ്ങളെ വന്ന് കാണാം എന്തെങ്കിലും തരാനുണ്ടെങ്കിൽ തരാം. പക്ഷെ ആരെയും അവിടെ തങ്ങാൻ അനുവദിക്കില്ല. വരിക, കാണുക, എന്തെങ്കിലും തരാനുണ്ടെങ്കിൽ തന്നിട്ട് പോവുക. വയസാകുമ്പോൾ പൈസ തരണമെന്ന് മോനോട് പറഞ്ഞിട്ടുണ്ട്. എന്റെ വീട് എന്റെ റിട്ടയർമെന്റ് പ്ലാനിലുള്ളതാണ്. ആ വീട് എനിക്കുള്ളതാണ്. മോനെ ഞാൻ പഠിപ്പിക്കുന്നുണ്ടല്ലോ. എന്റെ വീട് വിറ്റ് മറ്റൊരു വീട് വാങ്ങി അവിടെയാകും ഞാനും സുഹൃത്തുക്കളും താമസിക്കുക. പക്ഷെ കിഴക്കമ്പലത്ത് തന്നെയാകും വീട് വാങ്ങുക. ഞാൻ കണ്ടതിൽ ഏറ്റവും മനോഹരമായ സ്ഥലം കിഴക്കമ്പലമാണ്. അമേരിക്കയിൽ പോയിട്ട് പോലും ഇഷ്ടപ്പെട്ടില്ല. പെട്ടന്ന് ഇങ്ങ് വന്നാൽ മതിയെന്ന് ആയിപ്പോയി. നമ്മുടെ മനുഷ്യർ കുശുമ്പും കുന്നായ്മയും കാണിച്ചാലും മനസിൽ ഒന്നുവെച്ച് മുഖത്ത് മറ്റൊന്ന് കാണിക്കില്ല." മഞ്ജു പത്രോസ് കൂട്ടിച്ചേർത്തു. ഐസ് ബ്രേക്ക് എന്റർടൈൻമെന്റിന് നൽകിയ അഭിമുഖത്തിലായിരുന്നു മഞ്ജു പത്രോസിന്റെ പ്രതികരണം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പിഷാരടി പ്രചരണത്തിന് വിളിച്ചാൽ പോകുമോ ? കലക്കൻ മറുപടിയുമായി സുരാജ് വെഞ്ഞാറമൂട്
'ഇതും ആദിത്യ ധർ ബ്രില്യൻസാണോ?'; 'ധുരന്ധർ 2' സംഘട്ടന രംഗത്തിനിടെ ഫ്രെയ്മിൽ ക്യാമറാമാനും; അബദ്ധം കണ്ടെത്തി പ്രേക്ഷകർ