അജിത്തിനൊപ്പം ബൈക്കിൽ ലഡാക്കിലേക്ക് പറന്ന് മഞ്ജു വാര്യർ; സന്തോഷം പങ്കുവച്ച് താരം

Published : Sep 02, 2022, 08:29 PM ISTUpdated : Sep 02, 2022, 08:54 PM IST
അജിത്തിനൊപ്പം ബൈക്കിൽ ലഡാക്കിലേക്ക് പറന്ന് മഞ്ജു വാര്യർ; സന്തോഷം പങ്കുവച്ച് താരം

Synopsis

ഇരുവരും ഒന്നിക്കുന്ന എകെ 61 എന്ന ചിത്രത്തിന്റെ ഭാ​ഗമായാണ് താരങ്ങൾ ലാഡാക്കിൽ എത്തിയതെന്നാണ് വിവരം. 

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് അജിത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മറുഭാഷാ താരങ്ങളിൽ ഒരാൾ കൂടിയാണ് അദ്ദേഹം. സിനിമയ്ക്ക് പുറമെ താനൊരു യാത്രാ പ്രേമിയാണെന്ന് അജിത് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. താരത്തിന്റെ യാത്രാ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ തരം​ഗമായിട്ടുമുണ്ട്. ഇപ്പോഴിതാ അജിത്തിന്റെ പുതിയ ബൈക്ക് യാത്രയെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. അജിത്തിനൊപ്പം മലയാളികളുടെ പ്രിയതാരം  മഞ്ജു വാര്യരും ഉണ്ടെന്നതാണ് കൗതുകമുണർത്തുന്ന ഒരുകാര്യം. 

അജിത്തിനൊപ്പമുള്ള ലഡാക്ക് യാത്രയുടെ ചിത്രങ്ങൾ മഞ്ജു വാര്യർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഇരുവരും ഒന്നിക്കുന്ന എകെ 61 എന്ന ചിത്രത്തിന്റെ ഭാ​ഗമായാണ് താരങ്ങൾ ലാഡാക്കിൽ എത്തിയതെന്നാണ് വിവരം. 

"ഞങ്ങളുടെ സൂപ്പർ സ്റ്റാർ റൈഡർ അജിത് കുമാർ സാറിന് വലിയ നന്ദി! ഒരു തീക്ഷ്ണ യാത്രികൻ ആയതിനാൽ, ഫോർ വീലറിൽ ആയിരക്കണക്കിന് മൈലുകൾ സഞ്ചരിക്കാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. ആദ്യമായിട്ടാണ് ഇരുചക്രവാഹനത്തിൽ ടൂർ നടത്തുന്നത്. ആവേശഭരിതരായ ബൈക്ക് യാത്രക്കാരുടെ ഈ അത്ഭുതകരമായ ഗ്രൂപ്പിൽ ചേരാൻ എന്നെ ക്ഷണിച്ചതിന് അഡ്വഞ്ചർ റൈഡേഴ്‌സ് ഇന്ത്യയ്ക്ക് വലിയ നന്ദി. ഒത്തിരി സ്നേഹം", എന്നാണ് മഞ്ജു വാര്യർ ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. 

വലിമൈയുടെ വിജയത്തിന് ശേഷം എച്ച് വിനോദിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് 'എ കെ 61‍'. ഏപ്രിലിൽ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചത്. ഒരു കവര്‍ച്ചയെ അടിസ്ഥാനമാക്കി കഥ പറയുന്ന ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. വെട്രിമാരൻ ചിത്രം അസുരന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാകും ഇത്. വലിമൈ ആണ് അജിത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മാണം.  അജിത്ത് നായകനാകുന്ന ചിത്രം  ബേവ്യൂ പ്രൊജക്റ്റ്‍സ് എല്‍എല്‍പിയുടെ ബാനറിലാണ് നിര്‍മിച്ചത്.  മലയാളി താരം ദിനേശും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. 

തമിഴ്നാട് ഷൂട്ടിം​ഗ് ചാമ്പ്യൻഷിപ്പ്; 4 സ്വർണ മെഡൽ ഉൾപ്പടെ നേടി അജിത്തിന്റെ വിജയ​ഗാഥ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കേരളത്തെ ഹൃദയത്തിലേറ്റിയെന്ന് അർജന്റീനിയൻ താരം ഇസബെല്ല | IFFK 2025
മലയാളിയുടെ സിനിമാസംസ്കാരത്തെ രൂപപ്പെടുത്തിയ ഐഎഫ്എഫ്കെ