Ayisha First Look : നൃത്ത ചുവടുമായ് 'ആയിഷ'; മഞ്ജു വാര്യർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

Web Desk   | Asianet News
Published : Feb 18, 2022, 12:06 PM ISTUpdated : Feb 18, 2022, 12:13 PM IST
Ayisha First Look : നൃത്ത ചുവടുമായ് 'ആയിഷ'; മഞ്ജു വാര്യർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

Synopsis

ചിത്രത്തിൽ നടൻ പ്രഭുദേവയാണ് കെറിയോ​ഗ്രാഫി ചെയ്യുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് പ്രഭുദേവ ഒരു മലയാള സിനിമയില്‍ നൃത്ത സംവിധായകനായി എത്തുന്നത്. 

ഞ്ജു വാര്യര്‍ (Manju Warrier) കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രമാണ് ആയിഷ' (Ayisha). പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റെ ചിത്രീകരണം റാസല്‍ ഖൈമയില്‍ പുരോ​ഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. മഞ്ജു വാര്യര്‍ തന്നെയാണ് പോസ്റ്റർ പങ്കുവച്ചത്. 

7 ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ 7 ഭാഷയിലുള്ള പോസ്റ്ററും താരം പങ്കുവച്ചിട്ടുണ്ട്. നൃത്ത ചുവട് വയ്ക്കുന്ന രീതിയിലാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദയ സിനിമയെ ഓർമിപ്പിക്കുന്നുവെന്നാണ് ചിലർ കമന്റ് ചെയ്യുന്നത്. യുഎഇയിൽ പ്രധാന റോഡ് അടച്ച് ആയിഷയുടെ ചിത്രീകരണം നടത്തുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തിവന്നിരുന്നു. 

ഞ്ജു വാര്യരുടെ  മികച്ച കഥാപാത്രമായാണ് 'ആയിഷ' ഒരുങ്ങുന്നത്. ക്ലാസ്മേറ്റ്സിലൂടെ ശ്രദ്ധേയയായ നടി രാധികയും ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്‍റെ രചന.

സജ്‌ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യുഎഇ), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് നിര്‍മ്മാണം. ഫെതര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ശംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി ബി എന്നിവരാണ് ഈ ചിത്രത്തിന്‍റെ സഹ നിർമ്മാതാക്കൾ.

ചിത്രത്തിൽ നടൻ പ്രഭുദേവയാണ് കെറിയോ​ഗ്രാഫി ചെയ്യുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് പ്രഭുദേവ ഒരു മലയാള സിനിമയില്‍ നൃത്ത സംവിധായകനായി എത്തുന്നത്. ബി കെ ഹരിനാരായണൻ, സുഹൈല്‍ കോയ എന്നിവരുടെ വരികൾക്ക് എം ജയചന്ദ്രന്‍ സംഗീതം പകരുന്ന ഈ ചിത്രത്തില്‍ പ്രശസ്‍ത ഇന്ത്യൻ, അറബി പിന്നണി ഗായകര്‍ പാടുന്നു. 

മികച്ച ആലിംഗനമെന്ന് ശോഭന, വിലമതിക്കാനാവാത്തതെന്ന് മഞ്ജു; ‘സൂപ്പര്‍ സ്റ്റാറുകൾ' കണ്ടുമുട്ടിയപ്പോള്‍

നൃത്തവും അഭിനയവും കൊണ്ട് മലയാളത്തിന്റെ ഏക്കാലത്തേയും പ്രിയപ്പെട്ട അഭിനേത്രിയെന്ന ഖ്യാതി സ്വന്തമാക്കിയ താരമാണ് ശോഭന(Shobana). ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും മലയാളി പ്രേക്ഷകർക്ക് ശോഭനയോടുളള ഇഷ്ടം കുറയുന്നില്ല.  അടുത്തിടെയാണ് താരം സമൂഹമാധ്യമങ്ങളിൽ സജീവമായി തുടങ്ങിയത്. സോഷ്യൽ മീഡിയ വഴി താരം തന്റെ സിനിമാ വിശേഷങ്ങളും നൃത്തവിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ശോഭന പങ്കുവച്ച പുതിയൊരു ചിത്രമാണ് പ്രേക്ഷകർ ഇരു കയ്യുംനീട്ടി സ്വീകരിച്ചിരിക്കുന്നത്. 

നടി മഞ്ജു വാര്യരെ(Manju Warrier) കണ്ടുമുട്ടിയപ്പോഴുള്ള ചിത്രമാണ് ശോഭന പങ്കുവച്ചിരിക്കുന്നത്. തനിക്ക് ലഭിച്ച ഏറ്റവും ഊഷ്മളമായ ആലിംഗനങ്ങളിൽ ഒന്ന് എന്ന ക്യാപ്ഷനോടെയാണ് മഞ്ജുവിനെ ചേര്‍ത്തുപിടിക്കുന്ന ചിത്രം ശോഭന പോസ്റ്റ് ചെയ്തത്. 

പിന്നാലെ മഞ്ജു വാര്യരും ചിത്രം പങ്കുവച്ചു. വിലമതിക്കാനാകത്തത് എന്ന ക്യാപഷനോടെയാണ് ശോഭന ഷെയര്‍ ചെയ്ത ചിത്രം മഞ്ജു പങ്കുവച്ചത്.  പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. സൂപ്പര്‍സ്റ്റാറുകള്‍/ ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയിമില്‍, അതിപ്രഗത്ഭരായ രണ്ട് സുന്ദരികള്‍ ഒരു ഫ്രെയിമില്‍ തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി 'പൊങ്കാല'; റിലീസിന് ശേഷമുള്ള പുത്തൻ ടീസർ പുറത്ത്
'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ