
സിനിമാസ്വാദകരുടെ പ്രിയതാരമാണ് മഞ്ജുവാര്യർ(manju warrier). മലയാള സിനിമയിലെ ഏക ലേഡി സൂപ്പർ സ്റ്റാർ(lady supper star) എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യർ, കേരളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളുകൂടിയാണ്. സമൂഹമാധ്യമങ്ങളിൽ(social media) അത്ര സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഹെയർ സ്റ്റൈൽ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
സജിത്ത് ആൻഡ് സുജിത്തായിരുന്നു മഞ്ജുവിനായി മനോഹരമായ ഹെയര്‍ സ്റ്റൈലൊരുക്കിയത്. ഇവർ തന്നെയാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതും. മഞ്ജുവിനൊപ്പം വീണ്ടും പ്രവർത്തിക്കാനായതിന്റെ സന്തോഷം ഇരുവരും പങ്കുവച്ചു.
ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ കമന്റുമായി മഞ്ജുവിന്റെ ആരാധകരും രംഗത്തെത്തി. മഞ്ജുവിന്റെ ലുക്കാകെ മാറി, കിടിലൻ ലുക്ക് എന്നിങ്ങനെയാണ് കമന്റുകൾ. എന്നാൽ താരത്തിന്റെ പുതിയ ഹെയർ സ്റ്റൈൽ ഇഷ്ടമായില്ലെന്ന് പറയുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്.
അതേസമയം, ആയിഷ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് മഞ്ജു ഇപ്പോൾ. നവാഗതനായ ആമിര്‍ പള്ളിക്കാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ട് റാസല്‍ ഖൈമയിലാണ് നടക്കുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്‍റെ രചന. ബി കെ ഹരിനാരായണൻ, സുഹൈല്‍ കോയ എന്നിവരുടെ വരികൾക്ക് എം ജയചന്ദ്രന്‍ സംഗീതം പകരുന്ന ഈ ചിത്രത്തില്‍ പ്രശസ്‍ത ഇന്ത്യൻ, അറബി പിന്നണി ഗായകര്‍ പാടുന്നു. ഛായാഗ്രഹണം വിഷ്‍ണു ശര്‍മ്മ. എഡിറ്റിംഗ് അപ്പു എന്‍ ഭട്ടതിരി.