'സിവിക് സെൻസ് വേണം, ബോധം വേണം'; മരണ വീട്ടിൽ ഔചിത്യമില്ലാതെ പെരുമാറുന്നവരെ പറ്റി മഞ്ജു വാര്യർ

Published : Jul 12, 2026, 01:53 PM IST
manju warrier

Synopsis

സമൂഹത്തിൽ സിവിക് സെൻസ് അനിവാര്യമാണെന്ന് നടി മഞ്ജു വാര്യർ അഭിപ്രായപ്പെട്ടു. സലിം കുമാർ, ഭാഗ്യരാജ് എന്നിവരുടെ മരണാനന്തര ചടങ്ങുകളിൽ മാധ്യമങ്ങളും ജനക്കൂട്ടവും കാണിച്ച ഔചിത്യമില്ലായ്മയെ അവർ ഉദാഹരണമായി ചൂണ്ടിക്കാട്ടി.

ലയാളത്തിന്റെ പ്രിയ നടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങിനിടെ തിക്കും തിരക്കും കൂട്ടിയ മാധ്യമപ്രവർത്തകർക്കെതിരെ ചന്തു പൊട്ടിത്തെറിച്ചത് വലിയ ചർച്ചയായി മാറിയിരുന്നു. ഇതിന് പിന്നാലെ നടൻ ഭാ​ഗ്യരാജ് മരിച്ചപ്പോൾ പ്രൈവസി ആവശ്യപ്പെട്ട് തൊഴുകയ്യോടെ നിന്ന നടി രാധികയേയും ജനങ്ങൾ കണ്ടു. വലിയ വിമർശനങ്ങളാണ് ഓൺലൈൻ മാധ്യമങ്ങൾക്ക് അടക്കം നേരിടേണ്ടി വന്നത്. ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുകയാണ് നടി മഞ്ജു വാര്യർ ഇപ്പോൾ. നമുക്ക് സിവിക് സെൻസ് വേണമെന്നും എവിടെ എങ്ങനെ പെരുമാറണമെന്ന ബോധം എല്ലാവർക്കും ആവശ്യമാണെന്നും മഞ്ജു പറഞ്ഞു.

മഞ്ജു വാര്യരുടെ വാക്കുകൾ ഇങ്ങനെ

സിവിക് സെന്‍സ് എന്നൊരു വാക്കുണ്ട്. പലപ്പോഴും നമ്മള്‍ കേട്ടിട്ടുള്ള വാക്കുമാണത്. അത് വാക്കില്‍ ഉണ്ടെങ്കിലും നമ്മുടെ സമൂഹത്തില്‍ എന്ത് മാത്രം അത് പ്രായോഗികമായിട്ടുണ്ട് എന്നത് ചില അവസരങ്ങളില്‍ ഞാന്‍ ചിന്തിച്ച് പോകാറുണ്ട്. തിയറ്ററിക്കലായി പറയുന്നതിലും നല്ലത്. ചില ഉദാഹരണങ്ങള്‍ പറയുന്നതായിരിക്കും.

ഈ അടുത്ത് നമ്മള്‍ കണ്ട ചില കാര്യങ്ങളുണ്ട്. നമ്മുടെ പ്രിയപ്പെട്ട നടന്‍ സലിം കുമാര്‍. അദ്ദേഹം അടുത്തിടെ നമ്മളെ വിട്ട് പിരിഞ്ഞിരുന്നു. അന്ന് അദ്ദേഹത്തിന്‍റെ വീട്ടില്‍ നടന്ന ചടങ്ങുകളില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി അടക്കം, സലീമേട്ടന്‍റെ മകന്‍ ചന്തു അടക്കം അവിടെ ഔചിത്യം ഇല്ലാതെ നിന്നവരോട് കയര്‍ത്ത് സംസാരിക്കേണ്ടി വന്ന ഒരു സങ്കടകരമായ കാഴ്ച സോഷ്യല്‍ മീഡിയയില്‍ കണ്ടു. അത് കഴിഞ്ഞ് കുറച്ച് കഴിഞ്ഞ് തമിഴിലെ വളരെ പ്രശസ്തനായ ഭാഗ്യരാജ് അദ്ദേഹം അന്തരിച്ച സമയം. അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ മൊബൈലില്‍ ഇതെല്ലാം പകര്‍ത്താന്‍ വന്നവരുടെ തിരക്ക് നിയന്ത്രിക്കാന്‍ നിന്ന നടി രാധികയെ തട്ടി താഴെ ഇടുന്നതും അതും മൊബൈലില്‍ പകര്‍ത്തുന്ന കാഴ്ചയും ഒരുപാട് സങ്കടത്തോടെ ഞാന്‍ കണ്ടു. വേറാരോ ഫോണില്‍ പകര്‍ത്തിയ കാഴ്ചയാണ് എന്ന സത്യം അവിടെ നിലനില്‍ക്കെ, ചില കാര്യങ്ങൾ ശക്തമായി ചിന്തിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നി.

നമ്മള്‍ എവിടെ നില്‍ക്കുന്നു, ഏത് അവസരത്തില്‍ നില്‍ക്കുന്നു എന്നിങ്ങനെ നമ്മള്‍ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. നമ്മള്‍ സ്വയം നിയന്ത്രിക്കേണ്ട കാര്യങ്ങളുണ്ടെന്ന ബോധ്യം ഉണ്ടാവേണ്ടത് വളരെ അത്യാവശ്യമാണ്. ജോലിയുടെ ഭാ​ഗമായും അല്ലാതെയും വിദേശ രാജ്യങ്ങളിൽ സഞ്ചരിക്കാനുള്ള അവസരം എനിക്ക് ഉണ്ടായിട്ടുണ്ട്. അവിടെ ഒക്കെ ഞാൻ ശ്രദ്ധിച്ചൊരു കാര്യമുണ്ട്. നമ്മുടെ അനുവാദം ഇല്ലാതെ ഒരു പെറ്റിന്റെ പോലും വിഷ്വൽ എടുക്കാൻ മടിക്കാറുണ്ട്. അനുവാദം ചോദിച്ചിട്ടെ അത് ചെയ്യൂ. എല്ലാവരും സാധാരണക്കാരാണ്. അവരവരുടെ സ്വകാര്യത മാനിക്കപെടേണ്ടതാണെന്ന ബോധ്യം നമ്മുടെ നാട്ടിൽ എത്രത്തോളം ഉണ്ടെന്നത് എനിക്കറിയില്ല. സിവിക്സ് സെൻസ് ഉണർന്ന് പ്രവർത്തിക്കേണ്ട അടിയന്തരഘട്ടങ്ങളുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'നാക്കിന് നല്ല ആരോഗ്യമുള്ള അമ്മമാർ', ലക്ഷ്മി പ്രിയ ഇനി നിര്‍മാതാവ്, ശ്രദ്ധനേടി കാസ്റ്റിംഗ് കാള്‍
'ചാട്ടയ്ക്ക് അടിക്കണം, യേശു കുരിശിലായി പോയി, ഇല്ലെങ്കിൽ..'; ബിഷപ്പ് നോബിൾ ഫിലിപ്പിനെതിരെ സായ് കൃഷ്ണ