
രേണു സുധി- കിച്ചു വിഷയത്തിൽ ഇടപെടുന്ന ബിഷപ്പ് നോബിൾ ഫിലിപ്പിനെതിരെ സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണ. അമ്മയും മകനും തമ്മിലുള്ള പ്രശ്നങ്ങൾ തീർക്കാനല്ലേ ബിഷപ്പ് ശ്രമിക്കേണ്ടതെന്നും അതോ അവരെ തമ്മിലടിപ്പിക്കുകയാണോ അച്ചൻ ചെയ്യേണ്ടതെന്നും സായ് ചോദിക്കുന്നു. അയാളെ ചാട്ടകൊണ്ട് അടിക്കണമായിരുന്നുവെന്നും സായ് പറയുന്നുണ്ട്.
"ആ ബിഷപ്പിനെ ചാട്ടകൊണ്ട് അടിക്കണം. യേശു കുരിശില്‍ കിടക്കുന്നത് കൊണ്ടാ ഇല്ലായിരുന്നെങ്കില്‍ തിരിച്ച് വന്ന് പുള്ളിയുടെ മോന്ത അടിച്ച് പൊട്ടിച്ചിട്ടുണ്ടാകും. അയാള് എന്ത് പരിപാടിയ കാണിക്കുന്നത്. അയാളൊരു ബിഷപ്പാണോന്ന് വരെ എനിക്ക് സംശയമുണ്ട്. വെറുതെ അവരുടെ ഇടയില്‍ കിടന്നിട്ട് എന്തൊക്കെയോ പിച്ചും പെയ്യും പറയുകയാണ്. അമ്പി, അന്യന്‍, റെമോ പോലെയാണ് പെരുമാറ്റം. കാമറയ്ക്ക് മുന്നില്‍ പുള്ളി എല്ലാ ഭാവവും എടുത്ത് പുറത്തിട്ടിട്ടുണ്ട്. ഒരു വശത്ത് എല്ലാവരേയും സഹായിക്കണമെന്ന് പറയും. ഇപ്പുറത്ത് വന്ന് 'കിച്ചു എടാ നിനക്ക് ഞാന്‍ കാണിച്ച് തരാടാ'ന്ന് പറയും. അമ്മയും മക്കളും തമ്മിലുള്ള പ്രശ്നം തീര്‍ക്കാനല്ലേ നോക്കേണ്ടത്. അതോ അവരെ തമ്മിലടിപ്പിക്കുകയാണോ ചെയ്യേണ്ടത്", എന്നായിരുന്നു സായ് കൃഷ്ണയുടെ വാക്കുകൾ.
കിച്ചുവിനോട് താൻ സംസാരിച്ചതെ കുറിച്ചും സായ് തുറന്നു പറഞ്ഞു. "രേണു ആദ്യമായിട്ട് അസുഖം പറഞ്ഞ് എന്നെ വിളിച്ച് കറഞ്ഞ ദിവസം എന്നോട് പറഞ്ഞൊരൊറ്റ കാര്യമേ ഉള്ളു. 'സായ് ദയവ് ചെയ്ത് കിച്ചുവിനോട് ഒന്ന് സംസാരിക്കണം'. ഈ ഫോണ്‍ വച്ച ഉടനെ ഞാന്‍ കിച്ചുവിനെ വിളിച്ചു. അവന്‍ എന്നോട് പറഞ്ഞത് 'ഞാന്‍ അമ്മയെ കോണ്ടാക്ട് ചെയ്തിരുന്നു. അന്ന് അമ്മയെ കിട്ടിയില്ല. ചേച്ചിയാണ് ഫോണ്‍ എടുത്തത്. അതിന് ശേഷം എനിക്കൊരു വോയ്സ് മെസേജ് വന്നു. അതെനിക്ക് ഭയങ്കര സങ്കടമുണ്ടാക്കി. അതുകൊണ്ട് തന്നെ പിന്നെ ഞാന്‍ പോയില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ വീട്ടില്‍ പോയി കാണട്ടെ എന്ന് ചോദിച്ചു. ആശുപത്രിയിലും വീട്ടിലും വന്നാല്‍ ചെറിയ പ്രശ്നമുണ്ട്. ഉള്ള ദിവസം പറയാം. ആ ദിവസം ആളേയും കൂട്ടി കാണാന്‍ പോകാം', എന്നാണ് കിച്ചു എന്നോട് തുടക്ക സമയത്ത് പറഞ്ഞത്. ചിലപ്പോള്‍ രേണു ഇതൊന്നും അറിഞ്ഞ് കാണില്ല. രോഗാവസ്ഥയില്‍ കിടക്കുന്നൊരാള്‍ മകന്‍ വിളിച്ചോ ഇല്ലയോന്ന് അറിയാന്‍ പാടില്ലല്ലോ. അവര്‍ തമ്മില്‍ പ്രശ്നങ്ങളുണ്ട്. അത് അവന്‍ തന്നെ പറഞ്ഞതാണ്. അത് തീര്‍ക്കാനല്ലേ ആരെങ്കിലും നോക്കേണ്ടത്. ഇത് ഒരു വശത്ത് രേണുവിന് സ്ക്രൂ, മറുവശത്ത് കിച്ചുവിന് സ്ക്രൂ. അതിന്‍റെ ആവശ്യം എന്താണ്", എന്നാണ് സായ് കൃഷ്ണ പറഞ്ഞത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ