Vellarikka Pattanam Movie Poster : സ്ഥാനാർത്ഥിയായി മഞ്ജുവാര്യർ, വോട്ട് തേടി ‘വെള്ളരിക്കാപട്ടണം' ടീം

Web Desk   | Asianet News
Published : Dec 15, 2021, 07:06 PM ISTUpdated : Dec 16, 2021, 12:15 PM IST
Vellarikka Pattanam Movie Poster : സ്ഥാനാർത്ഥിയായി മഞ്ജുവാര്യർ, വോട്ട് തേടി ‘വെള്ളരിക്കാപട്ടണം' ടീം

Synopsis

തെരഞ്ഞെെടുപ്പ് പ്രചരണ രീതിയിലാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. 

ഞ്ജു വാര്യരും(Manju Warrier) സൗബിൻ ഷാഹിറും(Soubin Shahir) കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'വെള്ളരിക്കാപട്ടണം'(Vellarikka Pattanam). ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ്. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയൊരു പോസ്റ്ററാണ് ഇപ്പേൾ ശ്രദ്ധനേടുന്നത്. 

തെരഞ്ഞെെടുപ്പ് പ്രചരണ രീതിയിലാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. സുനന്ദ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ചക്കരക്കുടം ഗ്രാമപഞ്ചായത്തിലെ വാർഡ് പത്തിൽ യുഡിപി സ്ഥാനാർഥിയായി മത്സരിക്കുന്ന സുനന്ദയുടെ പ്രചാരണ പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചാരം നേടിക്കഴിഞ്ഞു. നിലവിൽ ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുകയാണ്. 

മഞ്ജു വാര്യരും സൗബിനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ സലിംകുമാർ, സുരേഷ്‌കൃഷ്ണ ,കൃഷ്ണശങ്കർ, ശബരീഷ് വർമ, ഇടവേള ബാബു, അഭിരാമി ഭാർഗവൻ, കോട്ടയം രമേശ്, വീണനായർ, പ്രമോദ് വെളിയനാട്, ശ്രീകാന്ത് വെട്ടിയാർ തുടങ്ങിയവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. അലക്സ് ജെ പുളിക്കലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് അപ്പുഭട്ടതിരിയും അര്‍ജുന്‍ ബെന്നും ചേര്‍ന്ന് നിര്‍വഹിക്കുന്നു. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. എ.ആര്‍.റഹ്മാനോടൊപ്പം പ്രവര്‍ത്തിക്കുന്ന സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  പോസ്റ്ററും ശ്രദ്ധനേടിയിരുന്നു. അനില്‍കപൂര്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ പ്രമുഖര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

PREV
Read more Articles on
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ