Bermuda behind the scene : ഷെയ്‍ൻ നിഗം ചിത്രം 'ബർമുഡ', ബിഹൈന്റ് ദി സീൻ വീഡിയോ പുറത്തുവിട്ടു

Web Desk   | Asianet News
Published : Dec 15, 2021, 06:25 PM IST
Bermuda behind the scene : ഷെയ്‍ൻ നിഗം ചിത്രം 'ബർമുഡ',  ബിഹൈന്റ് ദി സീൻ വീഡിയോ പുറത്തുവിട്ടു

Synopsis

ഷെയ്‍ൻ നിഗം ചിത്രം സംവിധാനം ചെയ്യുന്നത് ടി കെ രാജീവ് കുമാറാണ്.

ഷെയ്‍ൻ നിഗം (Shane Nigam) ചിത്രം 'ബര്‍മുഡ' (Bermuda Movie) പ്രഖ്യാപനം മുതലേ ചര്‍ച്ചകളില്‍ നിറഞ്ഞതാണ്. 'ബര്‍മുഡ' എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടി കെ രാജീവ് കുമാറാണ്. ഷെയിൻ നിഗത്തിന്റെ ചിത്രത്തിന്റെ പ്രമോഷണല്‍ വീഡിയോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ ബര്‍മുഡ ചിത്രത്തിന്റെ ബിഹൈന്റ് ദി സീൻ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

'ബര്‍മുഡ' എന്ന ചിത്രത്തിന്റെ പ്രവര്‍ത്തകരുടെ പേരും ഫോട്ടോയും ഉള്‍പ്പെടുത്തിയതാണ് വീഡിയോ. കൃഷ്‍ണ ദാസ് പങ്കിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. അഴകപ്പൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നു.  

സൂരജ് സി  കെ, ബിജു സി ജെ, ബാദുഷ എന്‍എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.  24 ഫ്രെയിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രതാപന്‍ കല്ലിയൂര്‍,  പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ഹര്‍ഷന്‍ പട്ടാഴി.

ഷെയ്‍ൻ നിഗത്തിന് ഒപ്പം വിനയ് ഫോർട്ടും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. 'ബര്‍മുഡ' എന്ന ചിത്രത്തിനായി മോഹൻലാല്‍ ഒരു ഗാനം ആലപിച്ചിരുന്നു. വിനായക് ശശികുമാർ ചിത്രത്തിനായി വരികള്‍ എഴുതിയപ്പോള്‍ രമേശ് നാരായണനാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍,കോട്ടയം നസീര്‍,ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി വന്‍ താരനിര തന്നെ 'ബര്‍മുഡ'യില്‍ ഉണ്ട്. മേക്കപ്പ്- അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കെ രാജേഷ് & ഷൈനി ബെഞ്ചമിന്‍, അസോസിയേറ്റ് ഡയറക്ടര്‍- അഭി കൃഷ്‍ണ. കൊറിയോഗ്രഫി – പ്രസന്ന സുജിത്ത്,  പിആര്‍ഒ- പി ശിവപ്രസാദ് & മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് - പ്രേംലാൽ പട്ടാഴി.

PREV
Read more Articles on
click me!

Recommended Stories

'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു
20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം