പതിനാറാം ജന്മദിനം ആഘോഷമാക്കി, ഫോട്ടോ പങ്കുവെച്ച് മീനാക്ഷി

Web Desk   | Asianet News
Published : Oct 14, 2021, 01:06 PM IST
പതിനാറാം ജന്മദിനം ആഘോഷമാക്കി, ഫോട്ടോ പങ്കുവെച്ച് മീനാക്ഷി

Synopsis

പതിനാറാം ജന്മദിനം ആഘോഷമാക്കിയതിന്റെ ഫോട്ടോ പങ്കുവെച്ച് നടി മീനാക്ഷി.

മലയാളത്തിന്റെ പ്രിയപ്പെട്ട ബാലതാരങ്ങളില്‍ ഒരാളാണ് മീനാക്ഷി (Meenakshi). കഴിഞ്ഞ 12ന് ആയിരുന്നു മീനാക്ഷിയുടെ ജന്മദിനം. ഒട്ടേറെ താരങ്ങളായിരുന്നു മീനാക്ഷിക്ക് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ തനിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മീനാക്ഷി.

അങ്ങനെ മധുര പതിനാറ് ആയെന്നാണ് മീനാക്ഷി എഴുതിയിരിക്കുന്നത്. എല്ലാവരുടെയും സമ്മാനങ്ങള്‍ക്കും ജന്മദിന ആശംസകള്‍ക്കും നന്ദിയെന്നും മീനാക്ഷി പറയുന്നു. മീനാക്ഷി തന്റെ ഒരു ഫോട്ടോയും പങ്കുവെച്ചിരിക്കുന്നു. അരുണ്‍ കുമാര്‍ അരവിന്ദ് ചിത്രമായ വണ്‍ ബൈ ടുവിലൂടെയാണ് മീനാക്ഷി വെള്ളിത്തിരയിലെത്തുന്നത്.

ചുരുങ്ങിയ കാലത്തില്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ മീനാക്ഷിക്ക് കഴിഞ്ഞു.

പ്രിയദര്‍ശന്റെ മോഹൻലാല്‍ ചിത്രമായ ഒപ്പത്തില്‍ മികച്ച വേഷമായിരുന്നു മീനാക്ഷിക്ക്. ഒപ്പം എന്ന പ്രിയദര്‍ശൻ ചിത്രത്തില്‍ മോഹൻലാലും മീനാക്ഷിയും  ഒന്നിച്ചുള്ള രംഗങ്ങള്‍ എല്ലാവരുടെയും ഹൃദയം തൊട്ടിരുന്നു. മോഹൻലാല്, ക്വീൻ, അലമാര, മറുപടി, ഒരു മുത്തശ്ശി ഗഥ, ജമ്‍ന പ്യാരി തുടങ്ങിയവയിലും വേഷമിട്ട  മീനാക്ഷി വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. മലയാളത്തില്‍ തിരക്കുള്ള ബാലനടിമാരില്‍ ഒരാളായി മാറിയ മീനാക്ഷി കന്നഡയില്‍ കവചയിലും വേഷമിട്ടു.

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ