സ്റ്റൈലൻ ലുക്കിലുള്ള പുത്തൻ ഫോട്ടോ പങ്കുവെച്ച് നിവിൻ പോളി, 'ഈശോ'യെ പോലെയെന്ന് ആരാധകര്‍

Web Desk   | Asianet News
Published : Oct 14, 2021, 11:20 AM IST
സ്റ്റൈലൻ ലുക്കിലുള്ള പുത്തൻ ഫോട്ടോ പങ്കുവെച്ച് നിവിൻ പോളി, 'ഈശോ'യെ പോലെയെന്ന് ആരാധകര്‍

Synopsis

നിവിൻ പോളി പങ്കുവെച്ച ഫോട്ടോ ചര്‍ച്ചയാകുന്നു.  

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻമാരില്‍ ഒരാളാണ് നിവിൻ പോളി (Nivin Pauly). തന്റെ ഓരോ പുതിയ വിശേഷങ്ങളുമായി നിവിൻ പോളി സാമൂഹ്യമാധ്യമത്തില്‍ എത്താറുണ്ട്. നിവിൻ പോളിയുടെ ഓരോ ഫോട്ടോയും ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്.  നിവിൻ പോളിയുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

നിവിൻ പോളി തന്നെയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഈശോയെ പോലെയെന്നാണ് നിവിന്റെ ഫോട്ടോയ്‍ക്ക് ആരാധകര്‍ കമന്റുകളുമായി എത്തുന്നത്. മുടിയും താടിയും വളര്‍ത്തിയുള്ള ലുക്കിലാണ് നിവിൻ പോളി. റാം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിവിൻ പോളി ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നിവിൻ പോളി നായകനാകുന്ന ചിത്രം ധനുഷ്‍കോടിയിലാണ് ഷൂട്ട് ചെയ്യുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത നിവിന്റെ ചിത്രത്തില്‍ അഞ്‍ജലിയാണ് നായികയായി എത്തുന്നത്.

റാം സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സുരേഷ് കാമാച്ചിയുടെ വി ഫോര്‍ പ്രൊഡക്ഷൻസ് ആണ്.

റാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂരിയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. മലയാളത്തിലും തമിഴിലും ആയിട്ടായിരിക്കും ചിത്രം എത്തുക. തമിഴ്‍നാട്ടിലും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് നിവിൻ പോളി. അതുകൊണ്ടുതന്നെ നിവിൻ പോളി ചിത്രത്തിനായി എല്ലാവരും കാത്തിരിക്കുകയാണ്.

PREV
click me!

Recommended Stories

നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ
പുഷ്പ താഴത്തില്ലെടാ.., നേടിയത് 1800 കോടി; ഇന്ത്യൻ സിനിമയിൽ ഇൻഡസ്ട്രി ഹിറ്റടിച്ച അല്ലു അര്‍ജുന്‍ പടം