'ചീത്തപ്പേര് മാത്രം കേൾപ്പിക്കരുത്'; കീർത്തിക്ക് നൽകിയ ഉപദേശത്തെ കുറിച്ച് മേനക

Web Desk   | Asianet News
Published : Oct 14, 2021, 11:15 AM ISTUpdated : Oct 14, 2021, 11:17 AM IST
'ചീത്തപ്പേര് മാത്രം കേൾപ്പിക്കരുത്'; കീർത്തിക്ക് നൽകിയ ഉപദേശത്തെ കുറിച്ച് മേനക

Synopsis

മൂത്തമകൾ രേവതിയെ സംവിധായികയായി കാണാനാണ് ആ​ഗ്രഹമെന്നും മേനക പറയുന്നു. 

രു കാലത്ത് മലയാളികളുടെ പ്രിയങ്കരിയായ നടിയായിരുന്നു മേനക. പിന്നീട് നിര്‍മാതാവ് സുരേഷിനെ വിവാഹം കഴിച്ച് കുടുംബിനിയായി. ഇപ്പോള്‍ മകള്‍ കീര്‍ത്തി സുരേഷ് നായികയായി മാറിയതോടെ മേനക അറിയപ്പെടുന്നത് മകളുടെ പേരിലാണ്. ഇപ്പോഴിതാ സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് കീർത്തിക്ക് നൽകിയ ഉപദേശത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് മേനക. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മേനകയുടെ പ്രതികരണം. 

“രണ്ടേ രണ്ടു ഉപദേശം മാത്രമാണ് ഞാൻ കീർത്തിയ്ക്ക് നൽകിയത്. ഒന്ന് സമയം പാലിക്കുക. സെറ്റിൽ ചെറിയ ആളുകൾ മുതൽ വലിയ ആളുകളോടുവരെ ഒരേപോലെ പെരുമാറുക. അഭിനയം വന്നില്ലെങ്കിലൊന്നും ഒരു പ്രശ്‌നവുമില്ല. മേനകയുടെ മോള്‍ക്ക് അഭിനയം വന്നില്ല അത്രയേ പറയുകയുള്ളു, അത് സാരമില്ല. ആവശ്യമായ വിദ്യഭ്യാസം അവൾക്കുള്ളതുകൊണ്ട് അതൊന്നും പ്രശ്‌നമില്ല. പക്ഷേ ചീത്തപ്പേര് മാത്രം ഉണ്ടാക്കരുത്. ഞാന്‍ സമ്പാദിച്ച് വെച്ച പേരുണ്ട്, അതുമാത്രം ഒന്നും ചെയ്യരുത്. ഞാനൊരിക്കലും ഒരിടത്തും വൈകി ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല,” മേനക പറയുന്നു.

‘റിങ്മാസ്റ്റർ’ എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ റഫറൻസിനു വേണ്ടി യോദ്ധയിലെ മോഹൻലാലിനെയും രാജ പാർവ്വൈയിലെ കമൽഹാസനെയും കാണാൻ പറഞ്ഞുവെന്നും മേനക പറയുന്നു. മൂത്തമകൾ രേവതിയെ സംവിധായികയായി കാണാനാണ് ആ​ഗ്രഹമെന്നും മേനക പറയുന്നു. “രേവതിയെ ഒരു സംവിധായികയായി കാണണം. സംവിധാനം രേവതി സുരേഷ് കുമാർ എന്ന് സ്ക്രീനിൽ എഴുതി കാണിക്കുന്നത് കാണണം. അതു കഴിഞ്ഞാൽ എന്റെ ആഗ്രഹങ്ങളെല്ലാം സാക്ഷാത്കരിക്കും,” എന്നാണ് മേനക പറഞ്ഞത്

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്