നടി മിയ വിവാഹിതയാകുന്നു; വരൻ കോട്ടയം സ്വദേശി

Web Desk   | Asianet News
Published : Jun 01, 2020, 10:06 PM IST
നടി മിയ വിവാഹിതയാകുന്നു; വരൻ കോട്ടയം സ്വദേശി

Synopsis

പാലാ സ്വദേശിനിയായ മിയ ടെലിവിഷൻ സീരിയലുകളിലൂടെയാണ് അഭിനയലോകത്തേക്ക് എത്തിയത്. അല്‍ഫോണ്‍സാമ്മ‌ എന്ന സീരിയലിൽ പ്രധാന കഥാപാത്രമായി താരം വേഷമിട്ടിരുന്നു.

കൊച്ചി: മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായ മിയ ജോർജ് വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ അശ്വിൻ ഫിലിപ്പ് ആണ് വരൻ. ഇന്നലെ അശ്വിന്റെ വീട്ടിൽവച്ച് വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ കുറച്ച് മാസങ്ങൾക്ക് ശേഷമാകും വിവാഹമെന്നാണ് വിവരം. 

പാലാ സ്വദേശിനിയായ മിയ ടെലിവിഷൻ സീരിയലുകളിലൂടെയാണ് അഭിനയലോകത്തേക്ക് എത്തിയത്. അല്‍ഫോണ്‍സാമ്മ‌ എന്ന സീരിയലിൽ പ്രധാന കഥാപാത്രമായി താരം വേഷമിട്ടിരുന്നു. ചെറു റോളുകളില്‍ തുടക്കമിട്ട മിയ സച്ചിയുടെ രചനയില്‍ ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത ചേട്ടായീസ് എന്ന സിനിമയിലൂടെ നായികയായി. ഇതിന് മുമ്പ് തിരുവമ്പാടി തമ്പാന്‍, ഈ അടുത്ത കാലത്ത്, ഡോക്ടര്‍ ലവ് എന്നീ സിനിമകളിലും മിയ അഭിനയിച്ചിരുന്നു. 

പൃഥ്വിരാജിന്റെ നായികയായി മെമ്മറീസ്, പാവാട എന്നീ സിനിമകളില്‍ താരം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എന്തായാലും താരത്തിന്റെ  വിവാഹത്തെക്കുറിച്ച് കൂടുതൽ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. കോട്ടയം പാലാ സ്വദേശികളായ ജോര്‍ജിന്റെയും മിനിയുടെയും മകളാണ് മിയ. 

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ