സിനിമകളുടെ ഓൺലൈൻ റിലീസ് വേണ്ടെന്ന് നിര്‍മ്മാതാക്കള്‍, അനുകൂലിച്ചത് രണ്ട്പേര്‍ മാത്രം

By Web TeamFirst Published Jun 1, 2020, 2:40 PM IST
Highlights

റിലീസിന് താൽപര്യം പ്രകടിപ്പിച്ചത് രണ്ട് ലോ ബഡ്ജറ്റ് നിമിമകളുടെ നിര്‍മ്മാതാക്കള്‍ മാത്രമാണ്. 66 നിർമ്മാതാക്കളിൽ നിന്നായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ  അഭിപ്രായം തേടിയത്

കൊച്ചി: സിനിമകളുടെ ഓൺലൈൻ റിലീസിനെ എതിര്‍ത്ത് മലയാള സിനിമാ നിര്‍മ്മാതാക്കൾ. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടത്തിയ കണക്കെടുപ്പിൽ ഒ.ടി.ടി. റിലീസിന് താൽപര്യം പ്രകടിപ്പിച്ചത് രണ്ട് ലോ ബഡ്ജറ്റ് സിനിമകളുടെ നിര്‍മ്മാതാക്കള്‍ മാത്രമാണ്. ഇക്കാര്യം ഫിലിം ചേംബറിനെയും തീയേറ്റർ ഉടമകളേയും അറിയിക്കും.

10 ദിവസം, 100 സിനിമകള്‍ സൗജന്യം; സിനിമാപ്രേമികള്‍ മിസ് ചെയ്യരുതാത്ത ഓണ്‍ലൈന്‍ ഫിലിം ഫെസ്റ്റിവല്‍

66 നിർമ്മാതാക്കളിൽ നിന്നായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഓൺലൈൻ റിലീസിനെക്കുറിച്ചുള്ള  അഭിപ്രായം തേടിയത്. ലോക്ഡൗണിനെത്തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചതോടെ വിജയ് ബാബു നിര്‍മ്മിച്ച സോഫിയും സുജാതയും എന്ന ചിത്രം ഓൺലൈൻ റിലീസിന് ഒരുങ്ങിയതാണ് പുതിയ പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 

 

 

click me!