അഞ്ച് രൂപ കൊടുത്താൽ പത്ത് പേരെ അറിയിക്കണോ? വിമർശകയ്ക്ക് തക്കതായ മറുപടിയുമായി നവ്യ

Published : Aug 02, 2024, 07:00 PM ISTUpdated : Aug 02, 2024, 07:14 PM IST
അഞ്ച് രൂപ കൊടുത്താൽ പത്ത് പേരെ അറിയിക്കണോ? വിമർശകയ്ക്ക് തക്കതായ മറുപടിയുമായി നവ്യ

Synopsis

നവ്യയുടെ അച്ഛനും അമ്മയും മകനും ചേർന്നാണ് അധികൃതർക്ക് സംഭാവന കൈമാറിയത്.

യനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേരാണ് സംഭവനകൾ നൽകി കൊണ്ടിരിക്കുന്നത്. ഒട്ടനവധി സിനിമ താരങ്ങളും തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ചെയ്തു വരികയാണ്. ഈ അവസരത്തിൽ നടി നവ്യാ നയരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്. സോഷ്യൽ മീഡിയ വഴി ഇക്കാര്യം താരം അറിയിക്കുകയും ചെയ്തു. 

നവ്യയുടെ അച്ഛനും അമ്മയും മകനും ചേർന്നാണ് അധികൃതർക്ക് സംഭാവന കൈമാറിയത്. "ഞാൻ കുമിളിയിൽ ഷൂട്ടിലാണ് , എന്റെ അസാന്നിധ്യത്തിൽ അച്ഛനും അമ്മയും മകനും ഞങ്ങളുടെ എളിയ കടമ വയനാട്ടിലെ സഹോദരങ്ങൾക്കായി പ്രാർത്ഥനയോടെ..ഇവിടെ സുരക്ഷിതയാണോ എന്ന് അന്വേഷിച്ച് മെസ്സേജ് അയക്കുന്ന കൂട്ടുകാർക്ക് , ഇതുവരെ ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്..", എന്നാണ് നവ്യ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒരു ലക്ഷം രൂപ ആയിരുന്നു നടി നല്‍കിയത്. 

നടിയുടെ പോസ്റ്റിന് പിന്നാലെ പിന്തുണച്ച് നിരവധി പേരാണ് രം​ഗത്ത് എത്തിയത്. എന്നാൽ പ്രതികൂലിച്ചും ഏതാനും ചിലർ കമന്റുകൾ രേഖപ്പെടുത്തിയിരുന്നു. ഇതിന് നവ്യ മറുപടിയും കൊടുത്തിട്ടുണ്ട്. 'അഞ്ച് രൂപ കൊടുത്താൽ അത് പത്ത് പേരെ അറിയിക്കണമോ ?', എന്നായിരുന്നു ഒരാളുടെ കമന്റ്. ഇത് ശ്രദ്ധയിൽപ്പെട്ട നവ്യ, 'എല്ലാത്തിലും നെ​ഗറ്റീവ് കണ്ടുപിടിക്കാതെ മനസ് അനുവദിക്കുന്നത് കൊടുക്കൂ..നിങ്ങൾ ഫോട്ടോ ഇടാതെ ഇരുന്നാൽ പോരെ.. അതാണ് ശരി എന്ന് തോന്നുന്നെങ്കിൽ', എന്നാണ് മറുപടി നൽകിയത്. അതെന്തായാലും നന്നായി എന്നാണ് മറുപടിക്ക് വരുന്ന ആരാധക കമന്റുകൾ. 

അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്‍ മോഹന്‍ലാല്‍ സംഭാവന നല്‍കിയിട്ടുണ്ട്. ഇരുപത്തി അഞ്ച് ലക്ഷം രൂപയാണ് നടന്‍ സംഭാവനയായി നല്‍കിയത്. ദുല്‍ഖര്‍, മമ്മൂട്ടി, ജ്യേതിക, സൂര്യ, കമല്‍ഹാസന്‍, കാര്‍ത്തി, നയന്‍താര, വിഘ്നേശ് ശിവന്‍ തുടങ്ങി ഒട്ടനവധി പേര്‍ സംഭാവനകള്‍ കൈമാറിയിട്ടുണ്ട്. 

'അവരുടെ നഷ്ടങ്ങൾ ഹൃദയഭേദകം..'; വയനാടിനായി 20 ലക്ഷം നൽകി കുടുംബസമേതം നയൻതാര

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മികച്ച നവാഗത സംവിധായകനുള്ള ഷാഫി മെമ്മോറിയൽ അവാർഡ് ജിതിൻ കെ ജോസിന്
ദുൽഖറിന്റെ 'ഐ ആം ഗെയിം' എങ്ങനെയുണ്ടാകും?, കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ഛായാഗ്രഹകൻ