
മലയാളികളുടെ എക്കാലത്തേയും പ്രിയ നായികയാണ്(actress) നവ്യാ നായർ(navya nair). നന്ദനം എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ സ്വന്തം ബാലമണിയായി താരം മാറി. സോഷ്യൽ മീഡിയയിൽ(social media) സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധനേടാറുണ്ട്. നവ്യയെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ(dhyan sreenivasan) കുട്ടിക്കാലത്ത് പറഞ്ഞൊരു അഭിമുഖ വീഡിയോ കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നവ്യയോട് തനിക്ക് ക്രഷ് ഉണ്ടായിരുന്നുവെന്നായിരുന്നു ധ്യാൻ അന്ന് പറഞ്ഞത്. ഇപ്പോഴിതാ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നവ്യ നായർ.
‘ആ വീഡിയോ ക്ലിപ് കണ്ടിരുന്നു. എന്റെ വാട്സാപ്പിൽ രണ്ട് മൂന്ന് ദിവസമായി ഫുൾ അതായിരുന്നു. ധ്യാൻ ഇപ്പോൾ വിചാരിക്കുന്നുണ്ടാവും ‘അയ്യോ അങ്ങനെ പറയണ്ടായിരുന്നുവെന്ന്’, എന്നായിരുന്നു നവ്യയുടെ മറുപടി. കൊവിഡിന്റെ പശ്ചാത്തലത്തിൽ അടഞ്ഞുകിടന്ന തിയറ്ററിൽ ആദ്യമെത്തിയ സ്റ്റാർ” സിനിമ കണ്ടതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു നവ്യ.
ഒത്തിരി നാളുകൾക്ക് ശേഷമാണ് തിയറ്ററിൽ വന്ന് സിനിമ കാണുന്നതെന്നും ‘സ്റ്റാർ’ മികച്ച രീതിയിൽ നിർമിച്ച ചിത്രമാണെന്നും നവ്യ പറഞ്ഞു. സ്ത്രീകൾ അഭിമുഖീകരിക്കുന്നൊരു പ്രശ്നമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ആ വിഷയത്തെ നല്ല രീതിയിൽ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ടെന്നും നവ്യ പറഞ്ഞു.