'പുലിമുരുകന്‍' ടീം വീണ്ടും; വൈശാഖിന്‍റെ മോഹന്‍ലാല്‍ ചിത്രം നവംബര്‍ 10ന്

Published : Oct 30, 2021, 01:51 PM IST
'പുലിമുരുകന്‍' ടീം വീണ്ടും; വൈശാഖിന്‍റെ മോഹന്‍ലാല്‍ ചിത്രം നവംബര്‍ 10ന്

Synopsis

ഷാജി കൈലാസ് സംവിധാനം ചെയ്‍ത 'എലോണി'നു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമാണിത്. ആന്‍റണി പെരുമ്പാവൂര്‍ തന്നെയാണ് നിര്‍മ്മാണം. 

മോഹന്‍ലാലിനെ (Mohanlal) നായകനാക്കി ഒരൊറ്റ ചിത്രം മാത്രമേ വൈശാഖ് (Vysakh) സംവിധാനം ചെയ്‍തിട്ടുള്ളൂ. പക്ഷേ അദ്ദേഹത്തിന്‍റെയും മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെയും അതുവരെയുള്ള എല്ലാ ബോക്സ് ഓഫീസ് റെക്കോര്‍ഡുകളെയും തകര്‍ത്തുകളഞ്ഞു ആ ചിത്രം. വിശേഷണങ്ങളൊന്നും ആവശ്യമില്ലാത്ത 'പുലിമുരുകന്‍' (Pulimurugan). പുലിമുരുകന് ശേഷം ഇതേ ടീം വീണ്ടും ഒന്നിക്കുന്ന ഒരു ചിത്രം വരുന്നുവെന്ന് 2019 ഒക്ടോബറില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷേ അതു സംബന്ധിച്ച അപ്‍ഡേറ്റുകള്‍ പിന്നീട് കണ്ടില്ല, വൈശാഖിന്‍റേതായി മറ്റു പല ചിത്രങ്ങളും പ്രഖ്യാപിക്കപ്പെടുകയും ചെയ്‍തിരുന്നു. എന്നാല്‍ ഇപ്പോഴിതാ വൈശാഖ് അടുത്തതായി ആരംഭിക്കാന്‍ പോകുന്ന ചിത്രം മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണ്.

പുലിമുരുകന്‍റെ സംവിധായകനും തിരക്കഥാകൃത്തും നടനും വീണ്ടും ഒരുമിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഈ പ്രോജക്റ്റിനുണ്ട്. ഉദയ്‍കൃഷ്‍ണയാണ് രചന. സിനിമയുടെ ചിത്രീകരണം നവംബര്‍ 10ന് എറണാകുളത്ത് ആരംഭിക്കുമെന്ന് കാന്‍ ചാനല്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്‍ത 'എലോണി'നു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമാണിത്. ആന്‍റണി പെരുമ്പാവൂര്‍ തന്നെയാണ് നിര്‍മ്മാണം. 

25 കോടിയില്‍ ഉണ്ണി മുകുന്ദന്‍റെ 'ബ്രൂസ് ലീ'; പ്രഖ്യാപനവുമായി മോഹന്‍ലാലും മമ്മൂട്ടിയും

അതേസമയം മോഹന്‍ലാലിന്‍റേതായി നിരവധി ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്. 100 കോടി ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹമാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ബി ഉണ്ണികൃഷ്‍ണന്‍റെ ആറാട്ട്, പൃഥ്വിരാജിന്‍റെ ബ്രോ ഡാഡി, ജീത്തു ജോസഫ് ചിത്രം 12ത്ത് മാന്‍, ഷാജി കൈലാസ് ചിത്രം എലോണ്‍ എന്നിവയും ചിത്രീകരണം പൂര്‍ത്തിയാക്കിയവയാണ്. തന്‍റെ സംവിധാന അരങ്ങേറ്റമായ ബറോസ്, ജീത്തു ജോസഫിന്‍റെ റാം എന്നിവയാണ് മോഹന്‍ലാലിന് പൂര്‍ത്തിയാക്കാനുള്ളത്. ലൂസിഫറിന്‍റെ സീക്വല്‍ ആയ എമ്പുരാന്‍ ഇനിയും ചിത്രീകരണം ആരംഭിച്ചിട്ടില്ല. അതേസമയം വൈശാഖിന്‍റേതായി പ്രഖ്യാപിക്കപ്പെട്ട മറ്റു ചിത്രങ്ങള്‍ റോഷന്‍ മാത്യു, അന്ന ബെന്‍, ഇന്ദ്രജിത്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നൈറ്റ് ഡ്രൈവ്, ഉണ്ണി മുകുന്ദന്‍ നായകനാവുന്ന ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രം ബ്രൂഡ് ലീ, മമ്മൂട്ടി നായകനാവുന്ന ആക്ഷന്‍ ത്രില്ലര്‍ ന്യൂയോര്‍ക്ക് എന്നിവാണ്. ഇതില്‍ നൈറ്റ് ഡ്രൈവിന്‍റെ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിച്ചിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദി കേരള സ്റ്റോറി 2'വിന്‍റെ റിലീസ് തടഞ്ഞ സംഭവം; അടിയന്തര നീക്കവുമായി നിർമ്മാതാക്കൾ, ഡിവിഷൻ ബെഞ്ചില്‍ അപ്പീൽ നൽകി
പോരാട്ട വീര്യത്തോടെ മമ്മൂട്ടിയും മോഹൻലാലും, സാരഥിയായി കുഞ്ചാക്കോ; പേട്രിയറ്റ് സെക്കൻ്റ് ലുക്ക് എത്തി