പ്രതിഫലം 12കോടി, 11മണിക്കേ സെറ്റിലെത്തൂ, വീടിന് 20 കിലോമീറ്ററിനപ്പുറം ഷൂട്ടിനില്ല: നയൻസിന്റെ പുതിയ നിബന്ധനകൾ

Published : Jun 07, 2024, 03:21 PM IST
പ്രതിഫലം 12കോടി, 11മണിക്കേ സെറ്റിലെത്തൂ, വീടിന് 20 കിലോമീറ്ററിനപ്പുറം ഷൂട്ടിനില്ല: നയൻസിന്റെ പുതിയ നിബന്ധനകൾ

Synopsis

പതിനൊന്ന് മണിക്ക് വന്ന് അഞ്ച് മണിക്ക് പോകുന്നത് എങ്ങനെ ശരിയാകുമെന്നും ഇന്റസ്ട്രി എങ്ങനെയാണ് ഇത്തരം നിബന്ധനകൾ സമ്മതിക്കുന്നതെന്ന് മനസിലാകുന്നില്ല എന്നും അന്തനൻ പറയുന്നു. 

തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻതാര. മനസിനക്കരെ എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ നയൻതാര പിന്നീട് തെന്നിന്ത്യൻ ലോകത്തെ താരറാണിയായി വളർന്ന് പന്തലിക്കുക ആയിരുന്നു. നായകന്മാരില്ലാതെ ഒരു സിനിമ വിജയിക്കില്ലെന്ന് പറഞ്ഞ കാലത്ത് നായികയ്ക്ക് പ്രാധാന്യമുള്ള സിനിമകൾ ചെയ്ത് സൂപ്പർ ഹിറ്റാക്കി മാറ്റിയ സിനിമകൾ ധാരാളമാണ്. ജനപ്രീതിയിൽ അടക്കം തെന്നിന്ത്യയിൽ ഒന്നാമതുള്ള നയൻസ് കരിയറിൽ ഇരുപത്തി അഞ്ച് വർഷങ്ങളും പൂർത്തിയാക്കി കഴിഞ്ഞു. നിലവിൽ തന്റെ ഇരട്ടക്കുട്ടികളും ഭർത്താവുമായി ദാമ്പത്യജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന നയൻതാരയുടെ പുതിയ നിബന്ധനകൾ ചർച്ചാ വിഷയം ആയിരിക്കുകയാണ്. 

തമിഴ് സിനിമാ രം​ഗത്തെ വിവരങ്ങൾ പങ്കുവെക്കാറുള്ള അന്തനൻ ആണ് നയൻതാരയുടെ പുതിയ നിബന്ധനകൾ വിവരിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. സമീപകാലത്ത് ഒൻപത് മണിക്ക് സെറ്റിലെത്തി കൊണ്ടിരുന്ന നയൻതാര ഇപ്പോൾ പതിനൊന്ന് മണിക്കാണ് ലൊക്കേഷനിൽ എത്തുന്നതെന്ന് അന്തനൻ പറയുന്നു. ഒരു തമിഴ് യൂട്യൂബ് ചാനലിനോടാണ് ആയിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. 

"ഗ്ലാമറസ് വേഷങ്ങൾ നയൻതാര ഇപ്പോൾ ചെയ്യാറില്ല. പ്രൊമോഷൻ ഇവന്റുകളിലും പങ്കെടുക്കില്ല. തമിഴ് ഇന്റസ്ട്രിയെ സംബന്ധിച്ചിടത്തോളം ഒരു നടിക്ക് കല്യാണമായാൽ അവരുടെ മാർക്കറ്റ് നഷ്ടമാകും. ശമ്പളവും കുറയും. ഈ രീതിയെ മാറ്റി മറിച്ചത് നയൻതാരയാണ്. വിവാഹശേഷവും വലിയ വലിയ സിനിമകൾ അവർ അഭിനയിച്ചു. ചില പടങ്ങൾ വേണ്ടെന്ന് പറഞ്ഞതല്ലാതെ അവസരങ്ങൾ കുറഞ്ഞില്ല. പക്ഷേ സിനിമകളൊന്നും ഓടുന്നില്ല. അതിന് കാരണം നയൻതാര അല്ല. സിനിമകളാണ്. കണ്ടന്റ് നല്ലതാണെങ്കിൽ സിനിമകൾ ഓടും. 12 കോടിയാണ് നയൻതാരയുടെ പ്രതിഫലം. എന്തിനാണ് ഇത്ര വലിയ പ്രതിഫലം നൽകുന്നത്. തുടരെ സിനിമകൾ പരാജയപ്പെടുകയാണല്ലോ എന്ന ചോ​ദ്യങ്ങളും ഉണ്ട്", എന്ന് അന്തനൻ പറയുന്നു. 

അതിരുകൾ ഇല്ലാത്ത പ്രണയം, ഓർമ്മപ്പെടുത്തലുമായി 'ലിറ്റിൽ ഹാർട്സ്'- റിവ്യു

വീട്ടിൽ നിന്നും 20 കിലോ മീറ്റർ ദൂരെയുള്ള സ്ഥലങ്ങളിൽ മാത്രമേ ഷൂട്ടിം​ഗ് പറ്റുള്ളൂ. രാവിലെ 11 മണിക്കേ സെറ്റിൽ വരൂ. പുറംനാടുകളിൽ ഷൂട്ട് ഉണ്ടെങ്കിൽ വേറെ വഴിയില്ലെങ്കിൽ കുട്ടികളെയും കൊണ്ട് പോകും. കുട്ടികളുടെ കാര്യം നോക്കാൻ വേണ്ടിയാണ് ഈ നിബന്ധനകളെന്നും അന്തനൻ പറയുന്നുണ്ട്. ഇത്രയും നിബന്ധനകൾ ഉണ്ടെങ്കിൽ പ്രതിഫലം കുറച്ചൂടെ. പതിനൊന്ന് മണിക്ക് വന്ന് അഞ്ച് മണിക്ക് പോകുന്നത് എങ്ങനെ ശരിയാകുമെന്നും ഇന്റസ്ട്രി എങ്ങനെയാണ് ഇത്തരം നിബന്ധനകൾ സമ്മതിക്കുന്നതെന്ന് മനസിലാകുന്നില്ല എന്നും അന്തനൻ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'