ഈ ക്യൂട്ട് കപ്പിൾ ഒന്നായിട്ട് 8 വർഷം; വിവാഹ വാർഷികത്തിൽ സൈക്കിൾ റൈഡുമായി ഫഹദും നസ്രിയയും

Published : Aug 21, 2022, 01:54 PM ISTUpdated : Aug 21, 2022, 01:56 PM IST
ഈ ക്യൂട്ട് കപ്പിൾ ഒന്നായിട്ട് 8 വർഷം; വിവാഹ വാർഷികത്തിൽ സൈക്കിൾ റൈഡുമായി ഫഹദും നസ്രിയയും

Synopsis

വിക്രം ആണ് ഫഹദിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത തമിഴ് ചിത്രം. കമൽഹാസൻ നായകനായി എത്തിയ ചിത്രത്തിലൂടെ തെന്നിന്ത്യയിൽ നിരവധി ആരാധകരെ സ്വന്തമാക്കാൻ ഫഹദിന് സാധിച്ചു.

ലയാളികളുടെ പ്രിയ ദാരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. 2014ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. പ്രിയ താരങ്ങൾ ഒന്നായ സന്തോഷം ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ഇന്നിതാ തങ്ങളുടെ എട്ടാം വിവാഹവാർഷികം ആഘോഷിക്കുകയാണ് ഫഹദും നസ്രിയയും. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് താരദമ്പതികൾക്ക് ആശംസകളുമായി രം​ഗത്തെത്തുന്നത്. ഈ അവസരത്തിൽ നസ്രിയ പങ്കുവച്ച ഇൻസ്റ്റാ​ഗ്രാം പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

ഫഹദും നസ്രിയയും സൈക്കിൾ റൈഡ് നടത്തുന്നതാണ് വീഡിയോ. "ശരി....ഭ്രാന്തിന്റെ മറ്റൊരു വർഷം...8 വർഷം മുമ്പ് ഏകദേശം ഈ സമയത്താണ് ഞങ്ങൾ വിവാഹിതരായത്, ദൈവമേ, ഇത് ഒരു സവാരിയാണ്", എന്നാണ് വീഡിയോ പങ്കുവച്ച് നസ്രിയ കുറിച്ചത്. ഹാപ്പി ആനിവേഴ്സറി ​ഗയ്സ് എന്നാണ് ഫഹദിന്റെ അനുജൻ ഫർഹാൻ കമന്റ് ചെയ്തിരിക്കുന്നത്. 

2014 ഓഗസ്റ്റ് 21 നായിരുന്നു ഫഹദ് ഫാസിലും നസ്രിയയും തമ്മിലുള്ള വിവാഹം. ഇരുവരും ഒന്നിച്ചഭിനയിച്ച അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡെയ്സ് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു വിവാഹം. വിവാഹശേഷം അഭിനയത്തിൽ നിന്നും ചെറിയ ഇടവേളയെടുത്ത നസ്രിയ 2018 ൽ അഞ്ജലി മേനോൻ തന്നെ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചെത്തി. 2019 ൽ പുറത്തിറങ്ങിയ അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസിൽ ഫഹദിന്റെ നായികയായി എത്തിയത് നസ്രിയയായിരുന്നു. 'അണ്ടേ സുന്ദരാനികി' എന്ന് തെലുങ്ക് ചിത്രമാണ് നസ്രിയയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. നാനിയായിരുന്നു നായകൻ. വിവേക് അത്രേയ സംവിധാനം ചെയ്‍ത  'അണ്ടേ സുന്ദരാനികി' ജൂൺ 10ന് ആയിരുന്നു തിയറ്ററില്‍  റിലീസ് ചെയ്‍തത്. 

അതേസമയം, മലയൻകുഞ്ഞ് എന്ന സിനിമയാണ് ഫഹദ് ഫാസിലിന്റേതായി ഒടുവിൽ റിലീസ് ചെയ്ത മലയാള സിനിമ. മഹേഷ് നാരായണന്‍റെ രചനയില്‍ നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്‍ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. 30 വര്‍ഷങ്ങള്‍ക്കു ശേഷം എ ആര്‍ റഹ്‍മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന മലയാള ചിത്രമാണ് മലയന്‍കുഞ്ഞ്. സംവിധായകന്‍ ഫാസില്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പതിനെട്ട് വർഷങ്ങൾക്ക് ശേഷമാണ് ഫാസില്‍ ഒരു ചിത്രം നിര്‍മ്മിക്കുന്നത്.

'പ്രായത്തിനൊപ്പം കൂടുതല്‍ മികച്ചതാവുമ്പോള്‍'; ഫഹദിന് പിറന്നാള്‍ ആശംസകളുമായി നസ്രിയ

വിക്രം ആണ് ഫഹദിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത തമിഴ് ചിത്രം. കമൽഹാസൻ നായകനായി എത്തിയ ചിത്രത്തിലൂടെ തെന്നിന്ത്യയിൽ നിരവധി ആരാധകരെ സ്വന്തമാക്കാൻ ഫഹദിന് സാധിച്ചു. വിജയ് സേതുപതിയും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് ലോകേഷ് കനകരാജ് ആണ്. റോളക്സ് എന്ന അതിഥി വേഷത്തിൽ സൂര്യയും ചിത്രത്തിൽ എത്തിയിരുന്നു. നിലവിൽ അല്ലു അർജുന്റെ പുഷ്പ 2വിനായുള്ള കാത്തിരിപ്പിലാണ് ഫഹദ് ആരാധകർ. പുഷ്പയിൽ വില്ലനായാണ് താരം എത്തുന്നത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സന്ദീപ് റെഡ്ഡിയും പ്രഭാസും ഒന്നിക്കുന്നു; 'സ്പിരിറ്റ്' ഫസ്റ്റ് ലുക്ക് പുറത്ത്
'ഏലിയൻ കേരളത്തിൽ'; നീരജ് മാധവ്– അൽത്താഫ് സലിം ചിത്രം 'പ്ലൂട്ടോ' ഫസ്റ്റ് ലുക്ക് പുറത്ത്