
രണ്ട് ദിവസം മുൻപാണ് നടി തൃഷ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. തമിഴ് മാധ്യമങ്ങളായിരുന്നു ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. രാഷ്ട്രീയത്തിലെ സാധ്യതകൾ പഠിച്ച ശേഷമായിരിക്കും തൃഷ വരികയെന്നും ദേശീയ പാർട്ടിയായ കോൺഗ്രസിൽ ചേരാനാണ് കൂടുതൽ സാധ്യതയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഈ വാർത്തകളിൽ പ്രതിരകരണവുമായി എത്തിയിരിക്കുകയാണ് തൃഷയുടെ അമ്മ.
തൃഷ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന വാർത്ത നിഷേധിച്ച നടിയുടെ അമ്മ ആ വാർത്തകൾ അഭ്യൂഹങ്ങളാണെന്ന് അവകാശപ്പെട്ടു. തൃഷയ്ക്ക് രാഷ്ട്രീയത്തിൽ ചേരാൻ ആഗ്രഹമില്ലെന്നും നടിയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശാശ്വതമായി അവസാനിപ്പിക്കുമെന്നും അവർ വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജനസേവനത്തിലൂടെ രാഷ്ട്രീയത്തിൽ സജീവമായ നടൻ വിജയിയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള തൃഷയുടെ തീരുമാനമെന്നായിരുന്നു റിപ്പോർട്ടുകൾ വന്നിരുന്നത്.
വിജയ് പ്രചോദനം; നടി തൃഷ രാഷ്ട്രീയത്തിലേക്കെന്ന് റിപ്പോർട്ട്
അതേസമയം, 'പൊന്നിയിൻ സെൽവൻ' എന്ന ചിത്രമാണ് തൃഷയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. 'കുന്തവി' രാജ്ഞിയെയാണ് തൃഷ ചിത്രത്തിൽ എത്തുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മണിരത്നം ആണ്. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം ചിത്രം തയ്യാറാക്കിയിരിക്കുന്നത്. രണ്ട് ഭാഗങ്ങളിലായാണ് 'പൊന്നിയിൻ സെല്‍വൻ' പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. 'പൊന്നിയിൻ സെൽവൻ-1' 2022 സെപ്റ്റംബർ 30- ന് തിയറ്ററുകളിൽ എത്തും. വിക്രം, ജയംരവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആൻ്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്.അരവിന്ദ് സ്വാമിക്കൊപ്പം സതുരംഗ വേട്ടൈ 2, അരുൺ വസീഗരൻ സംവിധാനം ചെയ്യുന്ന ദ റോഡ്, മലയാള ചിത്രമായ റാം എന്നിവയാണ് തൃഷയുടെ അടുത്ത ചിത്രങ്ങൾ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ