നടി നിലീൻ സാന്ദ്ര വിവാഹിതയാകുന്നു; വരൻ യുവ സംവിധായകൻ

Published : Feb 22, 2026, 03:54 PM IST
Nileen sandra

Synopsis

കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയയായ നടി നിലീൻ സാന്ദ്ര വിവാഹിതയാകുന്നു. സംവിധായകൻ ശ്യാമിൻ ഗിരീഷാണ് വരൻ.

കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയയായ നടി നിലീൻ സാന്ദ്ര വിവാഹിതയാവുന്നു. നിലീൻ തന്നെയാണ് വിവരം പങ്കുവച്ചത്. സംഗീത് പ്രതാപ്, ഷറഫുദ്ധീൻ, അഖില ഭാർഗവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ' എന്ന സിനിമയുടെ സംവിധായകൻ ശ്യാമിൻ ഗിരീഷ് ആണ് വരൻ. നിലീൻ സാന്ദ്രയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും നിലീൻ സാന്ദ്രയാണ്.

"2017-ൽ ദൈവം എനിക്കായി എന്റെ ആളെ അയച്ചുതന്നു. ഒരു കാമുകനായല്ല, മറിച്ച് എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായി. വർഷങ്ങൾക്കിപ്പുറം, അന്ന് എനിക്കൊപ്പം സുഹൃത്തായി നടന്ന അതേ മനുഷ്യനൊപ്പം എന്നെന്നേക്കുമായി ഒന്നാകാൻ ഞാൻ ഒരുങ്ങുകയാണ്. ഞാൻ വെറുതെ വിവാഹിതയാവുകയല്ല... വർഷങ്ങൾക്ക് മുൻപ് ദൈവം എനിക്കായി അയച്ചുതന്ന ആ വലിയ അനുഗ്രഹത്തെയാണ് ഞാൻ വിവാഹം കഴിക്കുന്നത്." വിവാഹവിവരം പങ്കുവച്ചുകൊണ്ട് നിലീൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്.

 

 

കൃഷാന്ത്‌ സംവിധാനം ചെയ്ത ആവാസവ്യൂഹം എന്ന ചിത്രത്തിൽ നിലീൻ നായിക ആയി എത്തിയിരുന്നു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 ൽ ശ്രദ്ധേയ വേഷം ചെയ്ത നിലീൻ സാന്ദ്ര 'റോക്ക് പേപ്പർ സിസേഴ്സ്', 'സാമർഥ്യശാസ്ത്രം' എന്നീ വെബ് സീരീസുകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പൊട്ടിച്ചിരിയുടെ ഓട്ടം തുള്ളൽ തീയേറ്ററുകളിലേക്ക്; ജി മാർത്താണ്ഡൻ ചിത്രം 'ഓട്ടം തുള്ളൽ' സെക്കൻഡ് ലുക്ക് പുറത്ത്
സോംബി തരംഗം വീണ്ടും; 'ഓൾ ഓഫ് അസ് ആർ ഡെഡ്' സീസൺ 2 ചിത്രീകരണം പൂർത്തിയായി