ഡിപ്രഷനിലേക്ക് പോയി, ഒന്നര മാസത്തോളം കൗൺസിലിം​ഗ്; മനസുതുറന്ന് നിഷാ സാംരംഗ്

Published : Jul 25, 2025, 12:18 PM ISTUpdated : Jul 25, 2025, 12:20 PM IST
Nisha Sarang

Synopsis

ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നുവെന്നും നിഷ. 

ടെലിവിഷനുകളിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. ചില വിവാദങ്ങളെത്തുടർന്ന് സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന നിഷ സാരംഗ് പരമ്പരയിൽ നിന്നും വിട്ടുനിൽക്കുകയാണ്. സീരിയൽ ലൊക്കേഷനിൽ നിന്നും മാറിനിന്നതിനു ശേഷം ഒരു മാസത്തോളം താൻ ആശുപത്രിയിൽ ആയിരുന്നു എന്നും ഡിപ്രഷനിലേക്കു വരെ പോയെന്നും നിഷ പറയുന്നു.

''ഉപ്പും മുളകിൽ നിന്നും പോന്നതിനു ശേഷം ഒരു മാസം ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. ചെയ്യാനുള്ള സിനിമകൾ ചെയ്തതിനു ശേഷമാണ് ആശുപത്രിയിൽ അഡ്മിറ്റായത്. കാരണം, അതിനുശേഷം ബെഡ് റെസ്റ്റും വേണമായിരുന്നു. പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ മാത്രമെ പറ്റുമായിരുന്നുള്ളു. കുറച്ച് കോംപ്ലിക്കേറ്റഡ് ആയിരുന്നു. ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. അതുകഴിഞ്ഞ് ഡിപ്രഷനിലേക്കു വരെ പോയി. ഒന്നൊന്നര മാസത്തോളം കൗൺസിലിങും മറ്റുമായിരുന്നു. കഴിഞ്ഞ ദിവസം ഒരു യുട്യൂബർ എന്നെ കുറിച്ച് പറയുന്നത് കേട്ടു, ഇവർക്ക് വല്ല പാത്രം കഴുകിയോ ഹോട്ടലോ മറ്റോ ഇട്ട് ജീവിച്ചൂടെയെന്ന്. ഒരു വഴി അടഞ്ഞാൽ പല വഴികൾ വേറെ തുറന്ന് കിട്ടും. അതുകൊണ്ട് തന്നെ യുട്യൂബർമാർ ഇങ്ങനെയൊക്കെ പറയുന്നത് കേൾക്കുമ്പോൾ സത്യത്തിൽ ചിരിയാണ് വരുന്നത്'',എന്ന് നിഷാ സാരംഗ് പറഞ്ഞു.

ഉപ്പും മുളകിലെ ചില താരങ്ങളുമായി നല്ല അടുപ്പമുണ്ടായിരുന്നു എന്നും നിഷ അഭിമുഖത്തിൽ പറഞ്ഞു. ''കുട്ടികളും ലൊക്കേഷനിൽ വരുമായിരുന്നു. അവരുടെയൊക്കെ കുടുംബം ഞങ്ങളുടെ വീട്ടിലും വരുമായിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരുമായും നല്ല ബന്ധമായിരുന്നു. ഇങ്ങനൊയൊക്കെ അടുപ്പം സൂക്ഷിക്കുന്നതിൽ തെറ്റില്ല. പക്ഷെ പ്രൊഫഷനും വ്യക്തിജീവിതവും വേറെ വേറെ മാറ്റി നിർത്തുന്നതാണ് നല്ലതെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു. എല്ലാത്തിനും ഒരു ലിമിറ്റ് നല്ലതാണ്'', എന്നായിരുന്നു നിഷ സാരംഗ് പറഞ്ഞത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിനോട് ആയിരുന്നു നടിയുടെ പ്രതികരണം. 

PREV
Read more Articles on
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍