
ബാലതാരമായി സിനിമാ മേഖലയിൽ എത്തിയ നടിയാണ് നിത്യ മേനൻ. കെപി കുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ആകാശഗോപുരത്തിലൂടെ മലയാളത്തിലും സാന്നിധ്യമറിയിച്ച നിത്യ ഇന്ന് തെന്നിന്ത്യയിലെ ഒഴിച്ചു കൂടാനാകാത്ത താരമായി വളർന്ന് നിൽക്കുകയാണ്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം അടക്കം സ്വന്തമാക്കിയ നിത്യയുടെ പേരുമായി ബന്ധപ്പെട്ട വാർത്തകളാണ് ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
തന്റെ യഥാർത്ഥ പേര് നിത്യ മേനൻ എന്നല്ലെന്നാണ് നടി പറയുന്നത്. ‘മേനൻ’ എന്നത് താൻ കണ്ടുപിടിച്ച പേരാണെന്നും മേനോൻ എന്നല്ല വായിക്കേണ്ടതെന്നും നിത്യ പറയുന്നു. അയ്യങ്കാർ കുടുംബത്തിലുള്ള ആളാണ് നിത്യയുടെ അച്ഛൻ. അമ്മ മേനോൻ പശ്ചാത്തലത്തിൽ ഉള്ള ആളും. എങ്കിലും ഇരുവരുടെയും ജതി മകളുടെ പേരിൽ വരരുതെന്ന് അവർ ആഗ്രഹിച്ചിരുന്നുവെന്ന് നിത്യ പറയുന്നു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം.
ബാംഗ്ലൂരിൽ സ്ഥിര താമസമാക്കിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞുവെന്നും അവിടെ എല്ലാവർക്കും പേര് തന്നെയായിരുന്നു ഇനിഷ്യലിന് പകരം ഉണ്ടായിരുന്നതെന്നും നിത്യ പറയുന്നു. യാത്രകൾ ഇഷ്ടപ്പെടുന്ന തനിക്ക് പാസ്പോർട്ടിൽ അടക്കം പേരിന്റെ ഇനിഷ്യൽ പൊല്ലാപ്പ് ആയതോടെ താൻ തന്നെ ഒരു പോംവഴി കണ്ടെത്തിയെന്ന് നടി പറയുന്നു.
ന്യൂമറോളജി പ്രകാരമാണ് നിത്യ തന്റെ പേരിട്ടത്. അച്ഛന്റെയും അമ്മയുടെയും പേരിന്റെ ആദ്യക്ഷരം എടുത്ത് മേനൻ എന്ന വാക്ക് ഉപയോഗിക്കുക ആയിരുന്നു. അമ്മയുടെ പേര് നളിനിയും അച്ഛന്റെ പേര് സുകുമാർ എന്നുമാണ്. എൻ, എസ് എന്നീ അക്ഷരങ്ങൾക്ക് ചേരുന്നത് ‘എൻ എം എൻ എം’ എന്ന് ന്യൂമറോളജി പ്രകാരം കണ്ടെത്തി. അതിനെയാണ് പരിഷ്കരിച്ച് മേനൻ എന്നാക്കി മാറ്റിയതെന്ന് നിത്യ പറയുന്നു. എൻ.എസ്. നിത്യ എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേര്. എന്നാൽ സിനിമയിൽ എത്തിയപ്പോൾ മേനൻ എന്നത് മേനോൻ എന്ന് മാധ്യമങ്ങൾ എഴുതുക ആയിരുന്നുവെന്നും നിത്യ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ