
നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഷാരൂഖ് ഖാൻ നായകനായി എത്തിയ പഠാൻ തിയറ്ററുകളിൽ എത്തിക്കഴിഞ്ഞു. തുടരെ പരാജയങ്ങൾ മാത്രം നേരിട്ട് ഉയർത്തെഴുന്നേൽപ്പിന്റെ വഴിയിൽ എത്തിനിൽക്കുന്ന ബോളിവുഡിന് വലിയൊരു മുതൽക്കൂട്ടാകും പഠാൻ എന്നാണ് വിലയിരുത്തലുകൾ. വിവാദങ്ങൾക്കിടയിൽ റിലീസിനെത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ഷോ കാണാനെത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് നടി പത്മപ്രിയ.
ദില്ലിയിലെ ഡിലൈറ്റ് സിനിമാസിലാണ് പത്മപ്രിയ സിനിമ കാണാനെത്തിയത്. ആരാധകര്‍ ചിത്രത്തിലെ ഗാനങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്നത് അടക്കമുള്ള വിഡിയോയും പത്മപ്രിയ പങ്കുവച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം ‘രാജമാണിക്യ’ത്തിന്റെ റീലിസ് സമയത്താണ് താന്‍ ഇതിനു മുമ്പ് ഇത്രയും ഊർജ്ജം കണ്ടതെന്ന് പത്മപ്രിയ പറയുന്നു.
"പഠാൻ ആദ്യദിനം ആദ്യ ഷോ കണ്ടു. ഇതാണ് സിനിമയുടെ മാജിക്. തിയേറ്ററിലെ ഊർജ്ജം അയഥാർത്ഥമായിരുന്നു. അത് എന്നെ 2005 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം രാജമാണിക്യത്തിന്റെ റിലീസിലേക്ക് തിരികെ കൊണ്ടുപോയി. എന്തൊരു അത്ഭുതകരമായ അനുഭവം" എന്നാണ് പത്മപ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിക്കുന്നത്.
ജനുവരി 25ന് ആയിരുന്നു പഠാന്റെ റിലീസ്. സിദ്ധാർഥ് ആനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പഠാൻ. ദീപിക പദുക്കോണിനും ജോണ്‍ എബ്രഹാമിനും ഒപ്പം സൽമാൻ ഖാനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിച്ചിരിക്കുന്നു. സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
മഞ്ജു വാര്യരുടെ കരുത്തുറ്റ കഥാപാത്രം; പ്രേക്ഷക ഹൃദയം കവർന്ന് 'ആയിഷ' മുന്നോട്ട്
മലയാളികളുടെ പ്രിയ നടിയാണ് പത്മപ്രിയ. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി മികച്ച കഥാപാത്രങ്ങളാണ് പത്മപ്രിയ പ്രേക്ഷകർക്ക് സമ്മാനിച്ചത്. മോഹൻലാൽ ഉൾപ്പടെയുള്ളവർക്ക് ഒപ്പം നായികയായി നടി തിളങ്ങി. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ‘ഒരു തെക്കന്‍ തല്ലു കേസ്’ എന്ന ചിത്രത്തിലൂടെ പത്മപ്രിയ തിരിച്ചുവരവും നടത്തി. അഞ്ജലി മേനോന്റെ സംവിധായത്തിൽ ഒരുങ്ങിയ ‘വണ്ടർ വുമൺ’ ആണ് പത്മപ്രിയ അവസാനമായി അഭിനയിച്ച ചിത്രം. വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്നുള്ള ഗർഭിണികളുടെ കഥ പറഞ്ഞ ചിത്രം സോണി ലിവ്വിലൂടെ ഒടിടി റിലീസ് ആയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ