മഞ്ജു വാര്യരുടെ കരുത്തുറ്റ കഥാപാത്രം; പ്രേക്ഷക ഹൃദയം കവർന്ന് 'ആയിഷ' മുന്നോട്ട്

By Web TeamFirst Published Jan 27, 2023, 10:58 AM IST
Highlights

നിലമ്പൂര്‍ ആയിഷയുടെ ആദ്യകാല ജീവിതമല്ല സിനിമ പറയുന്നതെങ്കിലും അതിന്‌റെ സൂചനകള്‍ അര്‍ഹിക്കുന്ന പ്രധാന്യത്തോടെ തന്നെ സ്ക്രീനിൽ എത്തിച്ച് കയ്യടിനേടാൻ സംവിധായകൻ ആമീര്‍ പള്ളിക്കലിന് സാധിച്ചിട്ടുണ്ട്. 

കേരളത്തിലെ കലാസാംസ്‌കാരിക മുന്നേറ്റത്തിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്ന നിലമ്പൂർ ആയിഷയുടെ ജീവിത കഥയുമായി സാമ്യം പുലര്‍ത്തുന്ന ചിത്രമാണ് ആയിഷ. കഴിഞ്ഞ ആഴ്ച റിലീസിന് എത്തിയ ചിത്രത്തിൽ ആയിഷ എന്ന കഥാപാത്രമായി മ‍ഞ്ജു വാര്യർ സ്ക്രീനിൽ എത്തിയപ്പോൾ അത് പ്രേക്ഷകർക്ക് മറ്റൊരു പുത്തൻ അനുഭവമായി മാറി. നിലമ്പൂര്‍ ആയിഷയുടെ ആദ്യകാല ജീവിതമല്ല സിനിമ പറയുന്നതെങ്കിലും അതിന്‌റെ സൂചനകള്‍ അര്‍ഹിക്കുന്ന പ്രധാന്യത്തോടെ തന്നെ സ്ക്രീനിൽ എത്തിച്ച് കയ്യടിനേടാൻ സംവിധായകൻ ആമീര്‍ പള്ളിക്കലിന് സാധിച്ചിട്ടുണ്ട്. 

​സൗദിയാണ് ആയിഷയുടെ കഥ നടക്കുന്നത്. ജീവിതപ്രാരാബ്ധങ്ങളില്‍ നിന്ന് കരകയറാന്‍ ഗദ്ദാമയായി ഗള്‍ഫിലെത്തുന്ന ആയിഷ ആയാണ് മഞ്ജു വാര്യര്‍ ചിത്രത്തിൽ എത്തുന്നത്. കൊട്ടാര സമമായ വീട്ടിൽ മാമാ എന്ന് എല്ലാവരും വിളിക്കുന്ന പ്രധാന വ്യക്തിയുടെ പ്രിയ ജോലിക്കാരിയായി മ‍ഞ്ജു മാറുന്നതോടെ കഥ വേറൊരു വഴിത്തിരിവിലേക്ക് പോകുന്നു. സൗദിയിലെ മാര്‍ക്കറ്റില്‍ വച്ചുണ്ടാകുന്ന ഒരു സംഭവം ആയിഷയെ അവളുടെ ഭൂതകാലത്തേക്ക് കൊണ്ടുപോകുകയും നാടകവും വിപ്ലവവുമായി നടന്നിരുന്ന കരുത്തയായ ആയിഷയുടെ മുഖം പ്രേക്ഷകര്‍ക്ക് മുന്നില്‍ അനാവരണം ചെയ്യുകയും ചെയ്യുന്നു. പിന്നീട് നടക്കുന്ന സംഭവ വികാസങ്ങൾ രസകരവും ഹൃദ്യവുമായി സ്ക്രീനിൽ എത്തിച്ചു ആയിഷ.

കേരളത്തില്‍ 104 സ്ക്രീനുകളിൽ ആയിരുന്നു ആയിഷയുടെ റിലീസ്. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, ദില്ലി, ഹരിയാന, യുപി എന്നിവിടങ്ങളിലെല്ലാം ചിത്രത്തിന് പ്രദർശനം ഉണ്ടായിരുന്നു. ബിഗ് ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണിത്. മലയാളത്തില്‍ ഇത്രയും വലിയ കാന്‍വാസില്‍ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ ആദ്യമായിട്ടാകും രൂപപ്പെട്ടത്. മഞ്ജു വാര്യരുടെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ഒന്നും ആയിഷ തന്നെയാണ്. 

ആഷിഫ് കക്കോടിയാണ് ആയിഷയുടെ രചന നിർവഹിച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍ക്ക് പുറമെ രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ, സലാമ, ജെന്നിഫര്‍, സറഫീന, സുമയ്യ, ഇസ്ലാം തുടങ്ങിയവരും ചിത്രത്തിലുണ്ട്. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് ചിത്രം നിര്‍മിക്കുന്നത്. 

'അതെ.. പൃഥ്വിക്ക് എല്ലാം അറിയാമായിരുന്നു'; ലോകേഷ് കനകരാജിന്റെ വീഡിയോ വൈറൽ

ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ഷംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി. എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിര്‍മാതാക്കള്‍. മാജിക് ഫ്രെയിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. വിഷ്ണു ശര്‍മയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റര്‍- അപ്പു എന്‍. ഭട്ടതിരി, കല- മോഹന്‍ദാസ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, ചമയം- റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്- ബിനു ജി. നായര്‍, ശബ്ദ സംവിധാനം- വൈശാഖ്, സ്റ്റില്‍- രോഹിത് കെ. സുരേഷ്, ലൈന്‍ പ്രൊഡ്യൂസര്‍- റഹിം പി.എം.കെ, പി.ആര്‍.ഒ.- എ.എസ്. ദിനേശ്, മാർക്കറ്റിംഗ് ബിനു ബ്രിങ്ഫോർത്ത് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

click me!