ലോക്ക്ഡൌണ്‍ ലംഘിച്ച് വീട്ടിലെത്തിയ 'അതിഥി'യെ കയ്യിലെടുത്ത് പ്രവീണ; അനുകരിക്കരുതെന്ന് മുന്നറിയിപ്പും

Web Desk   | others
Published : Apr 28, 2020, 01:52 PM ISTUpdated : Apr 28, 2020, 01:58 PM IST
ലോക്ക്ഡൌണ്‍ ലംഘിച്ച് വീട്ടിലെത്തിയ 'അതിഥി'യെ കയ്യിലെടുത്ത് പ്രവീണ; അനുകരിക്കരുതെന്ന് മുന്നറിയിപ്പും

Synopsis

കോഴിക്കൂടിന് സമീപത്തായി പാമ്പിനെ കണ്ടതോടെ പ്രവീണ പൂജപ്പുര സ്നേക്ക് പാര്‍ക്കില്‍ വിളിച്ച് വിവരം പറയുകയായിരുന്നു. വിദഗ്ധനെത്തി പാമ്പിന്‍ കുഞ്ഞിനെ പിടികൂടിയതോടെയാണ് മൂര്‍ഖനാണ് കക്ഷിയെന്ന് മനസിലാവുന്നത്. 

പൂജപ്പുര: ലോക്ക്ഡൌണ്‍ കാലത്ത് വീട്ടിലേക്ക് ഒരു പാമ്പെത്തിയാല്‍ എന്ത് ചെയ്യണം? എത്തുന്നത് വിഷമുള്ള പാമ്പ് കൂടിയാണെങ്കിലോ? അടിക്കാന്‍ വടിയെടുക്കാന്‍ പോകേണ്ടെന്നാണ് സിനിമാ നടി പ്രവീണയ്ക്ക് പറയാനുള്ളത്. വീട്ടിലേക്കെത്തിയ പാമ്പിന്‍ കുഞ്ഞിനെ കയ്യിലെടുത്ത് താലോലിക്കുകയും വീട്ടുകാരെ വിളിച്ച് പുതിയ അതിഥിയെ പരിചയപ്പെടുത്തുകയും ചെയ്യുന്ന പ്രവീണയുടെ വീഡിയോ വൈറലാവുന്നു. 

കോഴിക്കൂടിന് സമീപത്തായി പാമ്പിനെ കണ്ടതോടെ പ്രവീണ പൂജപ്പുര സ്നേക്ക് പാര്‍ക്കില്‍ വിളിച്ച് വിവരം പറയുകയായിരുന്നു. വിദഗ്ധനെത്തി പാമ്പിന്‍ കുഞ്ഞിനെ പിടികൂടിയതോടെയാണ് മൂര്‍ഖനാണ് കക്ഷിയെന്ന് മനസിലാവുന്നത്. രണ്ടോ മൂന്നോ ദിവസം മാത്രം പ്രായം വരുന്ന കുഞ്ഞാണ് ഇതെന്ന് സ്നേക്ക് പാര്‍ക്കില്‍ നിന്നെത്തിയ സജി പറയുന്നു.  
 
പാമ്പിനെ കയ്യിലെടുത്തെങ്കിലും ഇങ്ങനെ ചെയ്യരുതെന്ന് പ്രവീണ വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്. തന്‍റെ തന്നെ യുട്യൂബ് ചാനലിലൂടെയാണ്  പ്രവീണ വീഡിയോ പുറത്ത് വിട്ടത്. 

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ