തിരിച്ചുവരവിന്‍റെ വഴിയില്‍ രശ്മി; ആരാധകര്‍ക്ക് സമ്മാനിച്ചത് ഗംഭീര ചിത്രങ്ങള്‍.!

Published : Jan 11, 2024, 09:09 PM IST
തിരിച്ചുവരവിന്‍റെ വഴിയില്‍ രശ്മി; ആരാധകര്‍ക്ക് സമ്മാനിച്ചത് ഗംഭീര ചിത്രങ്ങള്‍.!

Synopsis

കുട്ടികള്‍ ചെറുതായിരുന്നപ്പോള്‍ അവരുടെ സൗകര്യം കൂടി നോക്കിയാണ് ഞാന്‍ പ്രോജക്ട് തിരഞ്ഞെടുത്തിരുന്നതെന്നാണ് രശ്മി പറയുന്നത്.   

കൊച്ചി: മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് രശ്മി ബോബന്‍. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് രശ്മി മലയാളികളുടെ പ്രിയങ്കരിയാകുന്നത്. പിന്നീട് സിനിമയിലുമെത്തി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെയായിരുന്നു ആദ്യ സിനിമ. തുടര്‍ന്ന് നിരവധി സിനിമകളുടെ ഭാഗമായി മാറാന്‍ രശ്മിയ്ക്ക് സാധിച്ചു. 

സ്‌ക്രീനിലെന്നപോലെ സോഷ്യൽ മീഡിയയിലും സജീവമാണ് നടി. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ പരമ്പരാകത വേഷത്തിൽ തിളങ്ങുന്ന രശ്മിയുടെ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചുവപ്പ് പറ്റുസാരിയുടുത്താണ് ഏറ്റവും പുതിയ ചിത്രങ്ങൾ. സാരി ലവ്, കേരള അറ്റയർ, തുടങ്ങിയ ഹാഷ്ടാഗുകളിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. മോഡേൺ വേഷങ്ങൾ ചേരുന്നുണ്ടെങ്കിലും സാരി തന്നെയാണ് രശ്മിക്ക് നല്ലത് എന്നാണ് പലരുടെയും കമന്റ്.

അടുത്തിടെ ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കേണ്ടി വന്നതിനെക്കുറിച്ച് രശ്മി സംസാരിച്ചിരുന്നു. കുട്ടികള്‍ ചെറുതായിരുന്നപ്പോള്‍ അവരുടെ സൗകര്യം കൂടി നോക്കിയാണ് ഞാന്‍ പ്രോജക്ട് തിരഞ്ഞെടുത്തിരുന്നതെന്നാണ് രശ്മി പറയുന്നത്. 

അതിനാല്‍ ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുമുണ്ടെന്നും രശ്മി പറയുന്നു. താന്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ എന്റെ മാതാപിതാക്കള്‍ കൂടെ വന്നു നില്‍ക്കുമായിരുന്നു. അവരായിരുന്നു തന്റെ സപ്പോര്‍ട്ടിങ് സിസ്റ്റമെന്നാണ് രശ്മി പറയുന്നത്. തനിക്ക് സിനിമയും സീരിയലും ഒരുപോലെയാണെന്നാണ് രശ്മി പറയുന്നത്. തന്നെ സംബന്ധിച്ച് കഥാപാത്രം ഏതായാലും പൂര്‍ണതയോടെ ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് രശ്മി പറയുന്നു. ഞാന്‍ ഒരിക്കലും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലെന്നും രശ്മി പറയുന്നു.

സംവിധായകന്‍ ബോബന്‍ സാമുവലാണ് രശ്മിയുടെ ഭര്‍ത്താവ്. രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. നമുക്ക് കോടതിയില്‍ കാണാം ആണ് രശ്മിയുടെ പുതിയസിനിമ. താരം ഇപ്പോള്‍ ശ്യാമാംബരം എന്ന സീരിയലില്‍ അഭിനയിച്ചു വരികയാണ്.

അന്നപൂര്‍ണി നെറ്റ്ഫ്ലിക്സില്‍ നിന്നും ഒഴിവാക്കിയതിനെതിരെ തുറന്നടിച്ച് പാർവതി തിരുവോത്ത്

'ഇന്ത്യവിന്‍ മാപെരും നടികന്‍ മമ്മൂട്ടി': അണിയറക്കാര്‍ തന്നെ ഓസ്‍ലര്‍ സര്‍പ്രൈസ് പൊട്ടിച്ചത് ഇങ്ങനെ.!

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ആമിര്‍, പ്രഭാസ്, ഷാരൂഖ്, ഇനി രണ്‍വീര്‍ സിംഗും, ആ മാന്ത്രിക സംഖ്യ മറികടന്ന് ധുരന്ദര്‍, ഒഫിഷ്യല്‍ കണക്കുകള്‍ പുറത്തുവിട്ടു
'അടിക്കേണ്ട സാഹചര്യം വരെ ഉണ്ടായി'; പൾസർ സുനി തന്റെ ഡ്രൈവറായിരുന്നെന്ന് നടി ആൻമരിയ