'സ്ത്രീകളുടെ ഏറ്റവും വലിയ ശത്രു മറ്റൊരു സ്ത്രീ, ഇന്നവർ ഫെമിനിസ്റ്റുകൾ'; തുറന്നടിച്ച് രവീണ ടണ്ടൻ

By Web TeamFirst Published Feb 7, 2023, 11:48 AM IST
Highlights

തൊണ്ണൂറുകളിൽ‌ ഒരുപാട് പേരുകൾ വിളിച്ച് തന്നെ കളിയാക്കാറുണ്ടായിരുന്നു എന്നും അത് മോശം പ്രവണതയാണെന്നും നടി പറഞ്ഞു. 

നിക്കെതിരെ നടന്ന ബോഡി ഷെയ്മിംഗിനെ കുറിച്ചും കരിയര്‍ നശിപ്പിക്കുന്ന ഗോസിപ്പുകളെ പറ്റിയും തുറന്ന് പറഞ്ഞ് ബോളിവുഡ് നടി രവീണ ടണ്ടന്‍. തൊണ്ണൂറുകളിൽ‌ ഒരുപാട് പേരുകൾ വിളിച്ച് തന്നെ കളിയാക്കാറുണ്ടായിരുന്നു എന്നും അത് മോശം പ്രവണതയാണെന്നും നടി പറഞ്ഞു. അന്ന് സ്ത്രീകളുടെ ഏറ്റവും വലിയ ശത്രു മറ്റൊരു സ്ത്രീ തന്നെ ആയിരുന്നുവെന്നും രവീണ പറയുന്നു. എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം. 

രവീണ ടണ്ടന്റെ വാക്കുകൾ ഇങ്ങനെ

തൊണ്ണൂറുകളിൽ എന്നെ ഒരുപാട് പേരുകൾ വിളിച്ചും ശരീര ഭാഗങ്ങളെ വച്ചും കളിയാക്കിട്ടുണ്ട്. അപ്പോഴൊന്നും ഞാൻ അതൊന്നും കാര്യമാക്കി എടുത്തിരുന്നില്ല. ഇപ്പോഴുമില്ല. പക്ഷെ വളരെ മോശം പ്രവണതയാണ് അത്. ഗോസിപ്പ് മാഗസിനുകളാണ് ഏറ്റവും മോശം  90കളിലേതാണ്. സ്ത്രീകളിൽ ചിലർ തന്നെ സ്ത്രീകളുടെ ഏറ്റവും വലിയ ശത്രുക്കൾ, സ്ത്രീകളെ നാണം കെടുത്തുന്നവർ, മറ്റൊരു സ്ത്രീയെ താഴെയിറക്കാൻ എന്തും ചെയ്യുന്നവർ. ഇന്നവർ വലിയ ഫെമിനിസ്റ്റുകളായി നടക്കുന്നു. അത് എപ്പോഴാണ് സംഭവിച്ചതെന്ന് ഓർത്ത് അത്ഭുതപ്പെടുകയാണ്. സ്ത്രീ ന്യൂസ് എഡിറ്റർമാർ നടന്മാരുമായി പ്രണയത്തിലാകും. താര നടൻമാർ പറയുന്നതായിരുന്നു അവരുടെ അവസാന വാക്ക്. മുൻനിര നടന് ഒരു നടിയെ ഇൻഡസ്ട്രയിൽ നിന്ന് മാറ്റണമെങ്കിൽ ആ സ്ത്രീയെ അപമാനിക്കും, അവരെ കുറിച്ചുള്ള മോശം ലേഖനങ്ങൾ മാസികകളിൽ എഴുതിപ്പിക്കും. അവരുടെ കരിയർ നശിപ്പിക്കും. ഒടുവിൽ ഇതേ മാസികയുടെ പുതിയ ലക്കങ്ങളിൽ, 'നേരത്തെ പ്രസിദ്ധീകരിച്ച കഥ സത്യമല്ലെന്ന് തെളിഞ്ഞു' എന്നെഴുതും. പിന്നെ ആരാണ് അത് വായിക്കുക? മുൻപ് പുറത്തിറങ്ങിയ തലക്കെട്ടുകൾ അതിനോടകം വലിയ വാർത്തയായി മാറിയിരിക്കും. 

'കൈനിറച്ച് മസിലാണല്ലോ' എന്ന് കമന്റ്; രസകരമായ മറുപടിയുമായി ഉണ്ണി മുകുന്ദൻ

അതേസമയം, കെജിഎഫ് 2വില്‍ ആണ് രവീണ രണ്ടന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ഒന്നാം ഭാഗത്തിനും നടി ഉണ്ടായിരുന്നു. കന്നഡ സിനിമാ മേഖലയുടെ തലവര മാറ്റി വരച്ച ചിത്രം കൂടിയായിരുന്നു കെജിഎഫ്. യഷ് നായകനായ പിരീഡ് ഗ്യാങ്സ്റ്റര്‍ ഡ്രാമ  ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തില്‍ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത്.

click me!