മെഡിക്കൽ ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ഹണ്ട്.

ർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരുന്ന ഭാവനയുടെ പുതിയ ചിത്രം ഹണ്ടിന്റെ ഷൂട്ടിം​ഗ് പൂർത്തിയായി. സംവിധായകൻ ഷാജി കൈലാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഹൊറര്‍ ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രം ഭാവനയുടെ മലയാളത്തിലേക്കുള്ള വൻ തിരിച്ചുവരവ് കൂടിയാകുമെന്നാണ് വിലയിരുത്തലുകൾ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മെഡിക്കൽ ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ഹണ്ട്. 'ഡോ. കീർത്തി' എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. കീര്‍ത്തിയുടെ മുന്നിലെത്തുന്ന ഒരു കേസിന്റെ ചുരുളുകൾ അഴിക്കുന്നിടത്ത് നിന്നാണ് ഈ ചിത്രത്തിന്റെ കഥാവികസനം. 

View post on Instagram

ഭാവനയെ കൂടാതെ അതിഥി രവിയുടെ 'ഡോ. സാറ' ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്. അജ്‍മൽ അമീർ, രാഹുൽ മാധവ്, അനുമോഹൻ, രൺജി പണിക്കർ ,ചന്തു നാഥ്, ജി സുരേഷ് കുമാർ നന്ദു ലാൽ, ഡെയ്ൻ ഡേവിഡ്, വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ദിവ്യാ നായർ, സോനു എന്നിവരും ഹണ്ടിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

'മമ്മൂട്ടിയുടെ നെഞ്ചിൽ തല ചായ്ക്കണം, സ്വർ​ഗത്തിൽ പോയ പോലുണ്ടാകുമത്': ശോഭ ഡേ പറയുന്നു

ജയലക്ഷ്‍മി ഫിലിംസിന്റെ ബാനറിൽ കെ രാധാകൃഷ്‍ണനാണ് ചിത്രം നിര്‍മിക്കുന്നത്. നിഖിൽ എസ് ആനന്ദിന്റേതാണ് രചന. ഹരി നാരായണൻ, സന്തോഷ് വർമ്മ എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ആണ് സം​ഗീതം നൽകുന്നത്. ജാക്സൺ ജോൺസൺ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കലാസംവിധാനം ബോബൻ, മേക്കപ്പ് പി വി ശങ്കർ, വസ്ത്രാലങ്കാരം ലിജി പ്രേമൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ മനു സുധാകർ, ഓഫീസ് നിർവ്വഹണം ദില്ലി ഗോപൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ ഹരി തിരുമല എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.