'ആ സീന്‍ ആണ് പേട്രിയറ്റിന്‍റെ അടിത്തറ'; താന്‍ അഭിനയിച്ച ചിത്രത്തെക്കുറിച്ച് രേവതി

Published : Feb 04, 2026, 09:10 PM IST
actress Revathi about patriot movie mammootty mohanlal fahadh faasil kunchacko

Synopsis

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പാട്രിയറ്റ് എന്ന ചിത്രത്തെക്കുറിച്ച് നടി രേവതി

മമ്മൂട്ടിയും മോഹന്‍ലാലും വലിയ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം, ബിഗ് കാന്‍വാസില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രം. ഇങ്ങനെ പല കാരണങ്ങളാല്‍ സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. മഹേഷ് നാരായണനാണ് ചിത്രത്തിന്‍റെ സംവിധാനം. ഏപ്രില്‍ 23 നാണ് ചിത്രത്തിന്‍റെ റിലീസ്. ചിത്രത്തിന്‍റെ ഇതിനകം പുറത്തെത്തിയ പബ്ലിസിറ്റി മെറ്റീരിയലുകള്‍ക്കെല്ലാം വലിയ പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ചിത്രത്തിന്‍റെ വമ്പന്‍ താരനിരയില്‍ ഒരാള്‍ രേവതിയാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രതികരിച്ചിരിക്കുകയാണ് രേവതി. താന്‍ കൂടി അഭിനയിച്ചിട്ടുള്ള അസി എന്ന ഹിന്ദി ചിത്രത്തിന്‍റെ കൊച്ചിയില്‍ നടന്ന കേരള ട്രെയ്ലര്‍ ലോഞ്ചിന് എത്തിയതായിരുന്നു രേവതി.

‘പേട്രിയറ്റി’നെക്കുറിച്ച് രേവതി

“പേട്രിയറ്റ് കാണാന്‍ വേണ്ടി ഞാനും കാത്തിരിക്കുകയാണ്. നല്ല താരനിരയാണ്. പിന്നെ ഗംഭീര സംവിധായകനല്ലേ മഹേഷ് നാരായണന്‍. സിനിമയെക്കുറിച്ച് എനിക്ക് ഒന്നും പറയാന്‍ പറ്റില്ല. കാരണം ഞാന്‍ ചെയ്തത് അതില്‍ രണ്ട് സീനുകളാണ്. അത് പ്രധാന സീനുകളാണ്. അത് പറഞ്ഞാല്‍ സിനിമയുടെ കഥ തന്നെ പറഞ്ഞതുപോലെയായി. അതുകൊണ്ട് എനിക്ക് ഇപ്പോള്‍ പറയാന്‍ പറ്റില്ല, മഹേഷ് നാരായന്‍റെ അനുമതിയില്ലാതെ”, രേവതി പറയുന്നു. ചിത്രത്തില്‍ മാസ് മൊമെന്‍റുകള്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മാസ് മൊമെന്‍റുകള്‍ എന്താണെന്ന് തനിക്ക് അറിയില്ല എന്ന് മറുപടി. “സിനിമയുടെ കാസ്റ്റിംഗ് വളരെ നല്ലതാണ്, ഒപ്പം അവരുടെ പ്രകടനങ്ങളും, മഹേഷ് നാരായണന്‍റെ സംവിധാനവും. അദ്ദേഹം കഥ പറയുന്ന രീതിയും എനിക്ക് വളരെ ഇഷ്ടമാണ്. സിനിമ കാണാനായുള്ള കാത്തിരിപ്പിലാണ് ഞാനും. ജീവിതത്തിന് നല്ല ഒരു അടിത്തറ വേണമല്ലോ. പേട്രിയറ്റില്‍ എന്‍റെ സീന്‍ ആണ് അടിത്തറ. സിനിമയുടെ കാര്യത്തില്‍ എനിക്ക് വലിയ ആവേശമുണ്ട്”, രേവതി പറഞ്ഞു. ചിത്രത്തില്‍ മോഹന്‍ലാലുമായി കോമ്പിനേഷന്‍ ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു രേവതിയുടെ പ്രതികരണം. താന്‍ അഭിനയിച്ച ചിത്രങ്ങളില്‍ തിയറ്ററുകളില്‍ റീ റിലീസ് ചെയ്ത് കാണാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങള്‍ ഏതൊക്കെ എന്ന ചോദ്യത്തിന് കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികളും കിലുക്കവും എന്നായിരുന്നു രേവതിയുടെ പ്രതികരണം. 

അതേസമയം അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത ചിത്രമാണ് അസി. തപ്സി പന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ രേവതിക്കൊപ്പം കനി കുസൃതി, മനോജ് പഹ്‍വ, കുമുദ് മിശ്ര, മുഹമ്മദ് സീഷാന്‍ അയൂബ്, നസറുദ്ദീന്‍ ഷാ, സുപ്രിയ പഥക്, സീമ പഹ്‍വ എന്നിവരാണ് മറ്റ് താരങ്ങള്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'എന്‍റെ ശരിക്കുമുള്ള പേര് ജാഫര്‍ എന്നല്ല'; 'ഒഫിഷ്യല്‍ നെയിം' വന്ന വഴി വ്യക്തമാക്കി താരം
പാട്ടിന്റെ പാൽനിലാവ് മാഞ്ഞു, നൊമ്പരമായി വേർപാട്, എസ്പി വെങ്കിടേഷിന് കണ്ണീരോടെ അന്ത്യാഞ്ജലി, ചെന്നൈയിൽ സംസ്കാരം പൂര്‍ത്തിയായി