പാട്ടിന്റെ പാൽനിലാവ് മാഞ്ഞു, നൊമ്പരമായി വേർപാട്, എസ്പി വെങ്കിടേഷിന് കണ്ണീരോടെ അന്ത്യാഞ്ജലി, ചെന്നൈയിൽ സംസ്കാരം പൂര്‍ത്തിയായി

Published : Feb 04, 2026, 06:54 PM IST
sp venkitesh

Synopsis

1980കളിലും 90കളിലുമായി മലയാളത്തിൽ 500 ഓളം ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ വെങ്കിടേഷിന്, മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.   

ചെന്നൈ: സംഗീത സംവിധായകൻ എസ് പി വെങ്കിടേഷിന് ചലച്ചിത്ര ലോകത്തിന്റെ അന്ത്യാഞ്ജലി. സംസ്കാരം ചെന്നൈ പോരൂരിലെ വൈദ്യുത ശ്മശാനത്തിൽ നടന്നു. ആലപാക്കത്തുള്ള വീട്ടിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് 4 മണിയോടെ ആയിരുന്നു സംസ്കാരം. സിനിമാ, സംഗീത ലോകത്തെ പ്രമുഖരും നിരവധി ആസ്വാദകരും വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. നടൻ ജയറാം, ഗായകരായ സുജാത, ബിജു നാരായണൻ, സംഗീത സംവിധായകൻ ശരത്, സൗണ്ട് ഡിസൈനർ എം.ആർ. രാജകൃഷ്ണൻ എന്നിവർ വീട്ടിലെത്തി ആദരം അറിയിച്ചു. മാക്ടയ്ക്കും ഫെഫ്ക മ്യൂസിക് ഡയറക്ട്ടേഴ്‌സ് യൂണിയനും വേണ്ടി റീത്ത് സമർപ്പിച്ചു. എന്നാൽ കേരള സർക്കാറിന്റെ പ്രതിനിധികൾ ആരും വീട്ടിലോ ശ്മശാനത്തിലോ എത്തിയിരുന്നില്ല.1980കളിലും 90കളിലുമായി മലയാളത്തിൽ 500 ഓളം ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ വെങ്കിടേഷിന്, മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.  

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കേരള കുംഭമേളയില്‍ ഗുരുവിനൊപ്പം പ്രധാന പങ്കുവഹിച്ച് നിഖില വിമലിന്‍റെ സഹോദരി; ശ്രദ്ധാകേന്ദ്രമായി അവന്തിക ഭാരതി
'വീല്‍ ചെയറിലിരിക്കുന്നെന്ന് കരുതേണ്ട, ആള് ചില്ലറക്കാരനല്ല,' കുംഭയുടെ 'തന്ത്ര'ങ്ങളുമായി പൃഥ്വിരാജ്