നടി സൈറ ബാനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Web Desk   | Asianet News
Published : Sep 01, 2021, 07:06 PM IST
നടി സൈറ ബാനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Synopsis

ഹിന്ദുജ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് സൈറ ബാനു.


പ്രമുഖ നടി സൈറ ബാനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആണ് സൈറ ബാനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് സൈറ ബാനു ഉള്ളത്.  അന്തരിച്ച പ്രമുഖ നടന്‍ ദിലീപ് കുമാറിന്‍റെ ഭാര്യയാണ് സൈറ ബാനു. 

ദിലീപ് കുമാറിന്‍റെ മരണം സൈറ ബാനുവിനെ തളര്‍ത്തിയിരുന്നു. ജീവിക്കാനുള്ള തന്‍റെ കാരണത്തെ ദൈവം തട്ടിയെടുത്തെന്നാണ് ഭര്‍ത്താവിന്‍റെ വിയോഗത്തെക്കുറിച്ച് എഴുപത്തിയേഴുകാരിയായ സൈറ പറഞ്ഞത്. 1961ല്‍ ഷമ്മി കപൂറിന്‍റെ നായികയായി ജംഗ്ലീ എന്ന ചിത്രത്തില്‍ അഭിനയിച്ചാണ് സൈറ വെള്ളിത്തിരയിലെത്തിയത്. 1966 ലാണ് സൈറ ബാനു ദിലീപ് കുമാറിനെ വിവാഹം ചെയ്യുന്നത്. 

സൈറയ്ക്ക് 22 വയസായിരുന്നു ദിലീപ് കുമാറുമായുള്ള വിവാഹസമയത്ത്.

ദിലീപ് കുമാറും സൈറാ ബാനുവും തമ്മില്‍ 22 വയസ് പ്രായവ്യത്യാസമുള്ളത് അക്കാലത്തെ വലിയ ചര്‍ച്ചയായിരുന്നു.

PREV
click me!

Recommended Stories

നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ
പുഷ്പ താഴത്തില്ലെടാ.., നേടിയത് 1800 കോടി; ഇന്ത്യൻ സിനിമയിൽ ഇൻഡസ്ട്രി ഹിറ്റടിച്ച അല്ലു അര്‍ജുന്‍ പടം