അന്ന് ദീലീപ് ചിത്രത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടോ?; ഉത്തരം നല്‍കി സാമന്ത

Published : Apr 02, 2023, 05:59 PM IST
അന്ന് ദീലീപ് ചിത്രത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടോ?; ഉത്തരം നല്‍കി സാമന്ത

Synopsis

എന്നാല്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്ന ഒരു പോസ്റ്റ് സംബന്ധിച്ചും കൊച്ചിയില്‍ സാമന്ത മാധ്യമങ്ങളെ കണ്ടപ്പോള്‍ ചോദ്യം ഉയര്‍ന്നു. 

കൊച്ചി: സാമന്ത നായികയാകുന്ന ചിത്രം 'ശാകുന്തളം' ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കാളിദാസന്‍റെ 'അഭിജഞാന ശാകുന്തളം' ആസ്‍പദമാക്കിയുള്ള സിനിമയില്‍ സാമന്ത 'ശകുന്തള'യാകുമ്പോള്‍ 'ദുഷ്യന്തനാ'കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഏപ്രില്‍ 14ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന്‍റെ പ്രചാരണാര്‍ത്ഥം കഴിഞ്ഞ ദിവസം സാമന്ത  കേരളത്തിലും എത്തിയിരുന്നു.

മലയാളത്തിൽ അർഹമായ അവസരം വന്നാൽ അഭിനയിക്കുമെന്നാണ് നടി സാമന്ത പറഞ്ഞത്.  എന്ത് മനോഹരമായ സിനിമ എന്നാണ് 'ശാകുന്തളം' കണ്ട് സാമന്ത അഭിപ്രായം പറഞ്ഞത്. കുടുംബ പ്രേക്ഷകര്‍ ഇത് കാണുന്നതിനായി തനിക്ക് കാത്തിരിക്കാനാകുന്നില്ലെന്നും 'ശാകുന്തളം' എക്കാലവും പ്രിയപ്പെട്ടതായിരിക്കുമെന്നും സാമന്ത പറഞ്ഞിരുന്നു.

എന്നാല്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്ന ഒരു പോസ്റ്റ് സംബന്ധിച്ചും കൊച്ചിയില്‍ സാമന്ത മാധ്യമങ്ങളെ കണ്ടപ്പോള്‍ ചോദ്യം ഉയര്‍ന്നു. ക്രൈസി ഗോപാലന്‍ എന്ന ദിലീപ് ചിത്രത്തില്‍ ആദ്യം പരിഗണിച്ച നായിക സാമന്തയാണെന്നും എന്നാല്‍ അവരെ പിന്നീട് ഒഴിവാക്കിയെന്നുമാണ് വൈറലായ ഒരു അഭ്യൂഹം അത് സംബന്ധിച്ച ചോദ്യത്തിനും സാമന്ത മറുപടി പറഞ്ഞു. 

'ഒരുപാട് ഓഡിഷനുകളിൽ നിന്നും റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അതൊക്കെ മറന്നുപോയി. കരിയറിന്റെ തുടക്കത്തിൽ റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നത് ഓർക്കുന്നുണ്ട്,' എന്നാണ് സാമന്ത ഇതിന് മറുപടി നല്‍കിയത്. 

മുന്‍പ് നടന്‍ ദിലീപ് തന്നെ ഒരു അഭിമുഖത്തില്‍ തന്‍റെ സിനിമയില്‍ നിന്നും കഥാപാത്രത്തിന് പറ്റാത്തതിനാല്‍ ഒഴിവാക്കപ്പെട്ട ഒരു നടി ഏറെ കരഞ്ഞെന്നും. അവരെ ആശ്വസിപ്പിച്ച് അയച്ചെന്നും. ഒരുകാലത്ത് ഇന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന നടിയായി മാറും എന്ന് പറഞ്ഞാണ് ആശ്വസിപ്പിച്ച് വിട്ടത്. പിന്നീട് അവര്‍ അതുതന്നെയായി എന്നുമാണ് ദിലീപ് പറഞ്ഞത്.

ഇത് ക്രൈസി ഗോപാലന്‍ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍  ദീപു കരുണാകരൻ അന്ന് ഓഡിഷന്‍ നടത്തി എടുക്കാതിരുന്ന നടി സാമന്ത ആയിരുന്നെന്ന് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ദിലീപ് അയാൾ എങ്ങനെയുണ്ടെന്ന് എന്നോട് ചോദിച്ചപ്പോൾ നല്ല പ്രകടനമാണ് എന്നൊക്കെ ഞാൻ പറഞ്ഞിരുന്നു. പക്ഷെ നമ്മുക്ക് അൽപം ഉയരമുള്ള ആളെ ആയിരുന്നു വേണ്ടത്. അങ്ങനെ ആ കുട്ടി തിരിച്ചു പോവുകയായിരുന്നു. അത് സാമന്ത ആയിരുന്നു എന്നാണ് ദീപു അഭിമുഖത്തിൽ പറഞ്ഞത്.

മലയാളത്തിൽ അർഹമായ അവസരം വന്നാൽ അഭിനയിക്കും: സാമന്ത

‘കണ്ണുകളില്‍ സൂചികുത്തുന്ന വേദന, കടുത്ത മൈഗ്രേൻ, 8 മാസത്തോളമായി ഈ ദുരിതങ്ങളിലാണ്'; സാമന്ത
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'