ഓല ക്യാബ് ഡ്രൈവര്‍ക്ക് എതിരെ പരാതിയുമായി സഞ്‍ജന ഗല്‍റാണി

Web Desk   | Asianet News
Published : Oct 06, 2021, 12:32 PM IST
ഓല ക്യാബ് ഡ്രൈവര്‍ക്ക് എതിരെ പരാതിയുമായി സഞ്‍ജന ഗല്‍റാണി

Synopsis

ആവശ്യപ്പെട്ടിട്ടും എസി ലെവല്‍ വര്‍ദ്ധിപ്പിച്ചില്ലെന്നും ഡ്രൈവര്‍ തട്ടിക്കയറിയെന്നും സഞ്‍ജന ഗല്‍റാണി.

ഓല ക്യാബ് ഡ്രൈവര്‍ക്ക് (Ola cab driver) എതിരെ പരാതിയുമായി നടി സഞ്‍ജന ഗല്‍റാണി (Sanjana Galrani). സംഭവത്തില്‍ സഞ്‍ജന ഗല്‍റാണി പൊലീസില്‍ പരാതിപ്പെടുകയും ചെയ്‍തു. എ സി ലെവല്‍ വര്‍ദ്ധിപ്പിക്കാൻ ഡ്രൈവര്‍ തയ്യാറായില്ല എന്നതാണ് സഞ്‍ജന ഗല്‍റാണിയുടെ പരാതി. നടിയുമായുള്ള തര്‍ക്കം ക്യാമറയില്‍ പകര്‍ത്തിയ ഡ്രൈവറും പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

ബാംഗ്ലൂരിലെ ഇന്ദിരാനഗറിൽ നിന്ന് രാജേശ്വരി നഗറിലേക്ക് ആണ് സഞ്‍ജന ഗല്‍റാണി ക്യാബ് ബുക്ക് ചെയ്‍തത്. നാല് ആളുകളുണ്ടായെങ്കിലും എസി വര്‍ദ്ധിപ്പിക്കാൻ ഡ്രൈവര്‍ തയ്യാറായില്ലെന്ന് സഞ്‍ജന പറയുന്നു. കാറിന്റെ വിൻഡ്ഷീല്‍ഡ് തകറാറിലായിരുന്നു. എസി കാറിന്റെ ചാര്‍ജാണ് തങ്ങളോട് ഈടാക്കിയത് എന്നും റോഡില്‍ വെച്ച് ഡ്രൈവര്‍ തട്ടിക്കയറിയതായും സഞ്‍ജന ഗല്‍റാണി പരാതിയില്‍ പറയുന്നു.

പബ്ലിക് ഫിഗര്‍ ആയതിനാല്‍ തനിക്ക് ഇക്കാര്യത്തെ കുറിച്ച് ശബ്‍ദമുയര്‍ത്താനെങ്കിലും കഴിഞ്ഞു, സാധാരണക്കാര്‍ എങ്ങനെ ഇങ്ങനെ യാത്ര ചെയ്യുമെന്നും സഞ്‍ജന
ഗല്‍റാണി ചോദിച്ചു.

മയക്കമരുന്ന് കേസില്‍ കഴിഞ്ഞ വര്‍ഷം സഞ്‍ജന ഗല്‍റാണി അറസ്റ്റിലായിരുന്നു. മൂന്ന് മാസത്തോളം സഞ്‍ജനയ്‍ക്ക് ജയിലില്‍ കഴിയേണ്ടി വന്നിരുന്നു. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു. ജയില്‍ മോചിതയായ സഞ്‍ജന ഗല്‍റാണി കാമുകൻ അസീസ് പാഷയുമായി രഹസ്യമായി വിവാഹിതയായതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

PREV
click me!

Recommended Stories

'മുന്‍പത്തേതിലും ശക്തമായി അവള്‍ക്കൊപ്പം'; കോടതിവിധിക്ക് പിന്നാലെ പ്രതികരണവുമായി റിമ കല്ലിങ്കല്‍
മധുബാല- ഇന്ദ്രൻസ് ചിത്രം 'ചിന്ന ചിന്ന ആസൈ' സെക്കന്റ് ലുക്ക് പുറത്ത്