'നന്ദൂട്ടാ..നീ ഭഗവാന്റെ അടുത്തേക്ക് പോയിട്ട് 1095 ദിവസങ്ങൾ..'; വാക്കുകളിടറി സീമ ജി നായർ

Published : May 15, 2024, 07:58 PM IST
'നന്ദൂട്ടാ..നീ ഭഗവാന്റെ അടുത്തേക്ക് പോയിട്ട് 1095 ദിവസങ്ങൾ..'; വാക്കുകളിടറി സീമ ജി നായർ

Synopsis

2021 മെയ് 15ന് ആയിരുന്നു നന്ദു മഹാദേവയുടെ വിയോ​ഗം.

ക്യാൻസറിനോട് സധൈര്യം പൊരുതി ഒടുവിൽ വിടപറഞ്ഞ നന്ദു മഹാദേവയുടെ ഓർമയിൽ നടി സീമ ജി നായർ. നന്ദു മരിച്ചിട്ട 1095 ദിവസങ്ങൾ കഴിഞ്ഞുവെന്ന് സീമ പറയുന്നു. വേദനകൾ കൂടുതലായി മനസിലേക്ക് കൊണ്ടുവരരുതെന്നു പറയും. പക്ഷെ ഈ വേർപാടുകൾ,വേദനകൾ,മനസിലേക്ക് കൊണ്ടുവരാതിരിക്കാൻ പറ്റില്ലെന്നും സീമ പറയുന്നു. 

'നന്ദൂട്ടാ ..മോനെ നീ ഭഗവാന്റെ അടുത്തേക്ക് പോയിട്ട് 1095ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു ..ദിവസങ്ങൾ എണ്ണി എണ്ണി തള്ളി നീക്കുന്നു എന്ന് കേട്ടിട്ടില്ലേ ..നിന്നെ സ്നേഹിക്കുന്നവരുടെ അവസ്ഥ ഇത് തന്നെയാണ് ..പെറ്റമ്മ ലേഖ ആണെങ്കിലും നൂറ് കണക്കിന് അമ്മമാരായിരുന്നു മകന്റെ സ്ഥാനം കല്പിച്ചു നൽകിയിരുന്നത് ..അവരുടെ കണ്ണ് നീർ ഇതുവരെ തോർന്നിട്ടില്ല ..നീ മനസിലേക്ക് കടന്നു വരാത്ത ഒരു നിമിഷം പോലുമില്ല ..മറന്നു തീരുന്നില്ലയെന്നതാണ് സത്യം ..വേദനകൾ കൂടുതലായി മനസിലേക്ക് കൊണ്ടുവരരുതെന്നു പറയും ..പക്ഷെ ഈ വേർപാടുകൾ ,വേദനകൾ ,മനസിലേക്ക് കൊണ്ടുവരാതിരിക്കാൻ പറ്റില്ല ..കാരണം മോനോടുള്ള സ്നേഹം സീമാതീതം ആണ് ..നീ എപ്പോളെലും ചിരിച്ചോണ്ട് മുന്നിൽ വന്നു നില്കുമായിരിക്കും എന്ന് എപ്പോളും ഓർക്കാറുണ്ട് ..ഓർക്കാനല്ലേ പറ്റൂ അല്ലെ നന്ദുട്ടാ ..ഓർക്കാം ..ഓർത്തോണ്ടിരിക്കാം', എന്നാണ് സീമ ജി നായർ കുറിച്ചത്. 

ഭക്ഷണം സ്ട്രെസ് ലെവൽ കുറയ്ക്കും, ഒരു മാസത്തിൽ 10 കിലോ ഭാരം; ശേഷം അതിശയകരമായ വെയിറ്റ് ലോസ്

2021 മെയ് 15ന് ആയിരുന്നു നന്ദു മഹാദേവയുടെ വിയോ​ഗം. നാലു വർഷത്തോളമായി ക്യാൻസറിനോട് പൊരുതിയതിന് ഒടുവിൽ ആയിരുന്നു നന്ദുവിന്റെ വിയോ​ഗം. സമൂഹ മാധ്യമങ്ങളിലെ അതിജീവന സന്ദേശങ്ങളിലൂടെ ക്യാൻസർ രോഗികൾക്ക് കരുത്തും ആത്മവിശ്വാസവും പകർന്ന നന്ദു 27മത്തെ വയസിൽ ആയിരുന്നു വിട പറഞ്ഞത്. ഒട്ടനവധി ക്യാന്‍സര്‍ ബാധിതര്‍ക്ക് കരുത്ത് പകര്‍ന്ന അതിജീവനം - കാൻസർ ഫൈറ്റേഴ്സ് & സപ്പോർട്ടേഴ്സ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയും നന്ദു ആരംഭിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ
പുഷ്പ താഴത്തില്ലെടാ.., നേടിയത് 1800 കോടി; ഇന്ത്യൻ സിനിമയിൽ ഇൻഡസ്ട്രി ഹിറ്റടിച്ച അല്ലു അര്‍ജുന്‍ പടം