10 കിലോ ശരീരഭാ​രം വളരെ വേഗത്തിൽ കുറച്ചതിനെക്കുറിച്ച് പറയുകയാണ് പാര്‍വതി. 

ഭിനേത്രി, അവതാരിക, മോഡൽ എന്നിങ്ങനെ മലയാളികൾക്കിടയിൽ തിളങ്ങി നിൽക്കുന്ന താരമാണ് പാർവതി ആർ കൃഷ്ണ. ടെലിവിഷൻ രംഗത്തും മലയാള ചലച്ചിത്ര രംഗത്തും ഒരുപോലെ സജീവമാവാൻ കഴിയുന്നുണ്ട് താരത്തിന്. ഇപ്പോഴിതാ ഏറ്റവും പുതിയ പോസ്റ്റിൽ 10 കിലോ ശരീരഭാ​രം വളരെ വേഗത്തിൽ കുറച്ചതിനെക്കുറിച്ച് പറയുകയാണ് താരം.

"2 ആഴ്ചത്തെ കർശനമായ ഭക്ഷണക്രമം ഇങ്ങനെയാണ്, കഴിഞ്ഞ 1 മാസമായി അച്ചയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞാൻ ശരിക്കും വളരെ ബുദ്ധിമുട്ടിയിരുന്നു. ഭക്ഷണത്തിന് സ്ട്രെസ് ലെവൽ കുറയ്ക്കാൻ കഴിയുമെന്ന് ഞാൻ മുൻപ് എവിടെയോ വായിച്ചിരുന്നു. അതുകൊണ്ട് ശരീരം നോക്കാതെ ഞാൻ ധാരാളം ഭക്ഷണം കഴിച്ചു. ഒരു മാസത്തിനുള്ളിൽ ഞാൻ 10 കിലോ ഭാരം വച്ചു. ഇതെന്റെ ആത്മവിശ്വാസത്തെ വല്ലാതെ ബാധിക്കുകയും ചെയ്തു. പഴയ പോലെ ആകണമെന്ന് ഞാൻ ശരിക്കും ആഗ്രഹിച്ചു. അതിനാൽ ഇതാ..എൻ്റെ ആഗ്രഹങ്ങളെ നിയന്ത്രിച്ച് എൻ്റെ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള എൻ്റെ നിശ്ചയദാർഢ്യത്തിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു.. എനിക്ക് ചെയ്യാൻ കഴിയുമെങ്കിൽ, നിങ്ങൾക്കും സാധിക്കും" എന്നാണ് ഏറ്റവും പുതിയ വെയിറ്റ് ലോസ് ജേർണി പങ്കുവെച്ച് താരം കുറിച്ചു. 

View post on Instagram

ഇതിന്റെ വിശദമായ വീഡിയോ യുട്യൂബ് ചാനലിലും നടി പങ്കുവെച്ചിട്ടുണ്ട്. മിനി സ്‌ക്രീനിൽ അവതാരികയായി തിളങ്ങുമ്പോൾ ബിഗ്ഗ് സ്ക്രീനിൽ അഭിനേത്രിയായി തിളങ്ങാറുണ്ട് താരം. ഏതു മേഖലയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് താരം. അമ്മമാനസം ആണ് നടിയുടെ ആദ്യ സീരിയൽ. അനവധി സീരിയലുകളിൽ സജീവമായതിന്റെ ഇടയ്ക്കാണ് നടിക്ക് സിനിമയിലേക്ക് അവസരം വരുന്നത്. ജീൻസ് മാർക്കോസ് സംവിധാനം ചെയ്ത ഏഞ്ചൽസായിരുന്നു ആദ്യ ചിത്രം.

'വർമ്മന്' പിന്നാലെ വിനായകന്റെ 'തെക്ക് വടക്ക്'; ഒപ്പം സുരാജും, ക്യാരക്ടർ ടീസര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..