
മലയാളികളുടെ പ്രിയ താരം ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ദുബായിൽ വച്ചു നടന്ന ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. ഷംനയുടെ വീവാഹ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
വെള്ളയും പച്ചയും ഓറഞ്ചും കലർന്ന പട്ട് സാരിയും കസവ് തട്ടവും സ്വർണ്ണാഭരണങ്ങളുമായിരുന്നു ഷംനയുടെ വിവാഹ വേഷം. റിസപ്ഷന് ചുവപ്പും ചാരനിറവും ചേർന്ന ഹെവി ബ്രൈഡൽ ലഹങ്കയാണ് ഷംന ധരിച്ചത്. ദുബായിൽ വിവാഹം നടന്നതിനാൽ സിനിമാ രംഗത്തുള്ള കുറച്ച് പേരെ പങ്കെടുത്തിരുന്നുള്ളൂ. ഇവർക്കായി പിന്നീട് റിസപ്ഷൻ ഉണ്ടാകുമെന്നാണ് വിവരം.
ഷാനിദിന് ഒപ്പമുള്ള ചിത്രങ്ങള്‍ നേരത്തെ തന്നെ ഷംന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. കുടുംബത്തിന്റെ അനുഗ്രഹത്തോടെ എന്റെ ജീവിതത്തിന്റെ അടുത്ത ഭാഗത്തേക്ക് ചുവടുവെക്കുന്നു എന്നാണ് വിവാഹം നിശ്ചയിച്ചപ്പോൾ ചിത്രങ്ങള്‍ പങ്കുവെച്ച് ഷംന കുറിച്ചിരുന്നത്.
കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയ ആകുന്നത്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004ൽ ആയിരുന്നു സിനിമാ അരങ്ങേറ്റം. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു. മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന ചിത്രത്തിൽ നായികയായി തമിഴകത്തും തിളങ്ങി. പിന്നാലെ അലി ഭായ്, കോളജ് കുമാരൻ, ചട്ടക്കാരി അടക്കമുള്ള സിനിമകളിലൂടെ ഷംന വെള്ളിത്തിരയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു.
ഞെട്ടിക്കാന്‍ വിക്രം, ഒപ്പം പാർവതി തിരുവോത്തും; പാ രഞ്ജിത്ത് ചിത്രത്തിന്റെ ടൈറ്റിലെത്തി
നിലവിൽ സ്റ്റേജ് ഷോകളിലും സജീവമാണ് താരം. ജോസഫ് എന്ന മലയാള സിനിമയുടെ തമിഴ് റീമേക്കായ വിസിത്തിരമാണ് ഷംനയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആര്‍ കെ സുരേഷ് ആണ് നായകനായി എത്തിയത്. പത്മകുമാര്‍ തന്നെയാണ് തമിഴിലും ചിത്രം സംവിധാനം ചെയ്തത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ