
ഇന്ത്യയിലെ എക്കാലത്തെയും മികച്ച ചലച്ചിത്ര താരങ്ങളില്‍ ഒരാളാണ് ശര്‍മിള ടാഗോര്‍. സത്യജിത്ത് റായിയെന്ന വിഖ്യാത സംവിധായകന്റെ ചിത്രത്തിലൂടെയായിരുന്നു ശര്‍മിള ടാഗോര്‍ നടിയായി അരങ്ങേറിയത്. അപുര്‍ സൻസാര്‍ എന്ന ആദ്യ സിനിമയ്‍ക്ക് ലഭിച്ച പ്രതിഫലം ശര്‍മിള വെളിപ്പെടുത്തിയിരുന്നു. 5000 രൂപയാണ് പ്രതിഫലമായി അന്ന് തനിക്ക് ലഭിച്ചതെന്നാണ് ശര്‍മിള ടാഗോര്‍ വെളിപ്പെടുത്തിയത്.
സത്യജിത് റായ് സാരിയും വാച്ചും തനിക്ക് സമ്മാനമായി നല്‍കിയിരുന്നുവെന്നും നടി വെളിപ്പെടുത്തുന്നു. ചെറുപ്പത്തിലേ പണം സമ്പാദിച്ച താൻ ആദ്യ പ്രതിഫലം ചെലവഴിച്ചതും ശര്‍മിള ടാഗോര്‍ തന്നെ വെളിപ്പെടുത്തുന്നു. ഒരു ജ്വല്ലറിയിലേക്ക് പോകുകയും നെക്ലേസടക്കമുള്ളവ വാങ്ങുകയുമായിരുന്നു പ്രതിഫലം കൊണ്ട് അന്ന് ചെയ്‍തത്. വിലയും കുറവായ കാലമായതിനാല്‍ അന്ന് താൻ കുറച്ച് പണം മാത്രമാണ് ചെലവഴിച്ചതെന്നും പറയുന്നു ശര്‍മിള ടാഗോര്‍.
തുടക്കത്തില്‍ ഹിന്ദിയില്‍ പതിനായിരം മുതല്‍ തനിക്ക് പ്രതിഫലം ലഭിച്ചിരുന്നു. അക്കാലത്ത് ഹിന്ദിയില്‍ ഏകദേശം 15,000 വരെ പ്രതിഫലമായി ലഭിച്ചിരുന്നു. എന്നാല്‍ അരങ്ങേറ്റത്തില്‍ 25000 രൂപ തനിക്ക് ഹിന്ദിയില്‍ പ്രതിഫലം ലഭിച്ചിരുന്നു എന്നും താരം വെളിപ്പെടുത്തുന്നു. ബോളിവുഡില്‍ എത്തിയെങ്കിലും മുംബൈയില്‍ വീടില്ലായിരുന്നു. താജ് മഹല്‍ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. പിന്നീടാണ് മൂന്ന് ലക്ഷത്തിന് വസ്‍തു വാങ്ങി എന്നും ശര്‍മിള ടാഗോര്‍ വ്യക്തമാക്കുന്നു. ആ പണം സമ്പാദിക്കാൻ അക്കാലത്ത് താൻ ഒരുപാട് കഷ്‍ടപ്പെട്ടുവെന്നും ശര്‍മിള വ്യക്തമാക്കുന്നു.
മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡുകള്‍ താരത്തിന് ലഭിച്ചിട്ടുണ്ട്. പത്മഭൂഷൻ നല്‍കി രാജ്യം ആദരിച്ചിട്ടുമുണ്ട്. നടി ശര്‍മിള ടാഗോറിന് ഫിലിം അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ചുവന്ന ചിറകുകള്‍ എന്ന മലയാള ചിത്രത്തിലും നടി ശര്‍മിള ടാഗോര്‍ വേഷമിട്ടിട്ടുണ്ട്.
Read More: ഇനി മമ്മൂട്ടിയുടെ 100 കോടി?, തിയറ്ററില്‍ തീപ്പൊരിയാകാൻ ടര്‍ബോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക