ടര്‍ബോ മാസാകും എന്ന് ഉറപ്പിക്കുന്ന വീഡിയോ പുറത്ത്.

മമ്മൂട്ടി നായകനായ പക്കാ കൊമേഴ്‍സ്യല്‍ സിനിമയ്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്ത കാലത്തായി മമ്മൂട്ടി ഉള്ളടക്കങ്ങളിലെയും കഥാപാത്രത്തിന്റെയും വൈവിധ്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്ന കാമ്പുള്ള ചിത്രങ്ങള്‍ക്കായാണ് പ്രാധാന്യം നല്‍കാറുള്ളത്. എന്നാല്‍ ഇനി മമ്മൂട്ടിയുടേതായി വരാനിരിക്കുന്നത് തിയറ്റര്‍ ആഘോഷങ്ങള്‍ക്കായുള്ള ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രേക്ഷകരുടെ പ്രതീക്ഷകളില്‍ നിറയുന്ന ടര്‍ബോ സിനിമയുടെ പുതിയ അപ്‍ഡേറ്റും ആവേശം നിറയ്‍ക്കുന്നതാണ്.

മമ്മൂട്ടി നായകനാകുന്ന ടര്‍ബോയിലെ സംഗീത വിഭാഗത്തിന്റെ ജോലികള്‍ നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ആരാധകരില്‍ ആവേശമുണ്ടാക്കുന്ന പശ്ചാത്തല സംഗീതമായിരിക്കും ചിത്രത്തിന്റേത് എന്ന് സൂചിപ്പിച്ച് ഒരു പുതിയ വീഡിയോയും പ്രചരിക്കുന്നുണ്ട്. മമ്മൂട്ടി മാസായിട്ടാകും എത്തുകയെന്ന സൂചനയുമാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ത്രസിപ്പിക്കുന്ന ഒരു പശ്ചാത്തല സംഗീതമാണെങ്കില്‍ തിയറ്ററുകളില്‍ ആരവം ഉയരുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

Scroll to load tweet…

മമ്മൂട്ടി വീണ്ടും അച്ചായൻ വേഷത്തിലെത്തുന്ന ചിത്രം എന്ന വിശേഷണത്തോടെയാണ് ടര്‍ബോ ഒരുങ്ങുന്നത്. വലിയ വമ്പൻ ആക്ഷൻ രംഗങ്ങള്‍ തന്നെ ഉണ്ടാകുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്ന ടര്‍ബോ സിനിമ നിര്‍മിക്കുന്നത് മമ്മൂട്ടിയാണ്. ആക്ഷൻ കോമഡിയായി ഒരുക്കുന്ന ചിത്രത്തിന്റെ സംവിധാനം വൈശാഖ് നിര്‍വഹിക്കുമ്പോള്‍ ടര്‍ബോ സിനിമയില്‍ സുനില്‍ രാജ് ബി ഷെട്ടി, അഞ്‍ജന ബി ഷെട്ടി, നിരഞ്‍ജന അനൂപ്, കബിര്‍ ദുഹൻ സിംഗ്. അബിൻ ബിനോ എന്നിവരും പ്രധാന വേഷങ്ങളില്‍ ഉണ്ട്. തിരക്കഥ മിഥുൻ മാനുവേല്‍ തോമസുമായതിനാല്‍ ചിത്രത്തില്‍ പ്രതീക്ഷകള്‍ വര്‍ദ്ധിക്കുന്നു.

മോളിവുഡിന് 2024 നല്ല വര്‍ഷമാണ്. തുടര്‍ച്ചയായി മലയാളത്തില്‍ നിന്ന് 100 കോടി ചിത്രങ്ങള്‍ ഉണ്ടാകുന്നു. ഇതുവരെ മമ്മൂട്ടിയുടെ പേരില്‍ 100 കോടി ക്ലബുണ്ടായിട്ടില്ല. ആ കുറവ് പരിഹരിക്കുന്ന ഒരു ചിത്രമായിരിക്കും ടര്‍ബോ എന്ന വിശ്വാസത്തിലാണ് ആരാധകര്‍.

Read More: ചിയാൻ വിക്രമും സുരാജും ഒന്നിക്കുന്ന ചിത്രത്തില്‍ നിര്‍ണായകമാകാൻ ആ യുവ നടിയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക