നടനോ നടിയോ പ്രതിഫലം കുറയ്ക്കേണ്ടതില്ല, അധികം ഡിമാൻഡ് ഉള്ളവർക്ക് തുക കൂടും; ഷീല

Published : Apr 30, 2023, 06:15 PM IST
നടനോ നടിയോ പ്രതിഫലം കുറയ്ക്കേണ്ടതില്ല, അധികം ഡിമാൻഡ് ഉള്ളവർക്ക് തുക കൂടും; ഷീല

Synopsis

നടനോ നടിയോ പ്രതിഫലം കുറയ്ക്കേണ്ടതില്ലെന്നും നടി വ്യക്തമാക്കി.

ലയാള സിനിമയിലെ പ്രതിഫലവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ പ്രതികരണവുമായി നടി ഷീല. നായികയ്ക്കും നായകനും തുല്യ വേദനം എന്നത് മണ്ടത്തരമാണെന്നും ആർക്കാണ് അധികം ഡിമാൻഡ് ഉള്ളത് അവർക്കാണ് പ്രതിഫലം കൂടുതൽ ലഭിക്കുക എന്നും ഷീല പറഞ്ഞു. നടനോ നടിയോ പ്രതിഫലം കുറയ്ക്കേണ്ടതില്ലെന്നും നടി വ്യക്തമാക്കി.

"നായികയ്ക്കും നായകനും തുല്യ വേദനം എന്ന് പറയുന്നത് എന്തൊരു മണ്ടത്തരമാണ്. ഒരിക്കലും അങ്ങനെ പറയാനാകില്ല. കാരണം ഡിമാർഡ് ആണ്. ആർക്കാണ് അധികം ഡിമാൻഡ് ഉള്ളത് അവർക്കാണ് പ്രതിഫലം കൂടുതൽ കൊടുക്കുന്നത്. ഒരു നടി സൂപ്പർ സ്റ്റാർ ആണ്. എങ്കിൽ അവർക്ക് കൂടുതലായി പ്രതിഫലം കൊടുക്കും. സാധാരണ ഒരു അഭിനേതാവാണെങ്കിൽ അതിൽ നിന്നും തുക കുറയും. എല്ലാവരും പറയുന്നു അഭിനേതാക്കൾ എല്ലാം പ്രതിഫലം കുറച്ച് സിനിമകളിൽ അഭിനയിക്കണം എന്ന്. നിങ്ങൾക്ക് ആവശ്യമുള്ളത് കൊണ്ടല്ലേ അവരെ പോയി വിളിക്കുന്നത്. വേറെ ആരെയെങ്കിലും വിളിച്ചൂടെ. തിയേറ്ററിൽ ആളുകൾ വരുമെന്നത് കൊണ്ടല്ലേ അവരെ പോയി വിളിക്കുന്നത്. ഈ പറയുന്നതിലൊന്നും ഒരു കാര്യവുമില്ല. നടനോ നടിയോ പ്രതിഫലം കുറയ്ക്കേണ്ടതില്ല. ചാൻസ് താ എന്ന് പറഞ്ഞ് നമ്മൾ അങ്ങോട്ട് പോകുന്നില്ലേ. ചോദിക്കുന്ന പ്രതിഫലം നൽകാൻ കഴിയില്ലെങ്കിൽ മറ്റുള്ളവരെ വച്ച് സിനിമയെടുത്തോളൂ", എന്നാണ് ഷീല പറഞ്ഞത്. ദി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ആിരുന്നു നടിയുടെ പ്രതികരണം. 

പ്രതിഫല വിഷയത്തിൽ ജി. സുരേഷ് കുമാർ പറഞ്ഞത്

അഭിനേതാക്കളുടെ കോസ്റ്റ് വല്ലാണ്ട് കൂടി പോകുകയാണ്. വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന നിലയിലാണ് അവർ ചോദിക്കുന്ന പ്രതിഫലം. അതൊന്നും കൊടുക്കാൻ പറ്റുന്ന രീതിയിൽ അല്ല മലയാള സിനിമ ഉള്ളത്. അങ്ങനെ ഉള്ളവരെ ഒഴിവാക്കി കൊണ്ടുള്ള സിനിമകളാകും ഇനി വരാൻ പോകുന്നത്. വലിയ തുകകൾ ചോദിക്കുന്നവരെ ഒഴിവാക്കുന്ന നടപടി നാളയോ മറ്റന്നാളോ ഉണ്ടാകും. ഇതെല്ലാവർക്കും മുന്നറിയിപ്പാണ്. ചോദിക്കുന്നത് ന്യായമായി ചോദിക്കാം. അന്യായമായി ചോദിക്കരുത്. വല്ലാത്തൊരു പോക്കാണത്. തിയറ്ററിൽ കളക്ഷനില്ല. ആളില്ല. 15 ആൾക്കാർ ഉണ്ടെങ്കിലേ ഷോ തുടങ്ങുള്ളൂ. അത്രയും പേർക്ക് വേണ്ടി തിയറ്ററുകാർ കാത്തിരിക്കുക ആണ്. പല സ്ഥലത്തും ഷോ നടക്കുന്നില്ല. നിർമാതാക്കൾ മാത്രമല്ല, എല്ലാവരും ഇക്കാര്യം മനസിലാക്കണം. പ്രൊഡ്യൂസർ മരം കുലുക്കിയല്ല പണം കൊണ്ടുവരുന്നത്. നോട്ടടിച്ചല്ല കൊണ്ട് വരുന്നത്. അതെല്ലാവരും മനസിലാക്കണം. ആരെ വച്ചായാലും സിനിമ ചെയ്യാം. സിനിമയ്ക്ക് കണ്ടന്റാണ് പ്രധാനം. കണ്ടന്റ് നല്ലതാണെങ്കിൽ സിനിമ ഓടും. അത് ഹിറ്റാകും. ആളുകൾ കാണും അഭിനന്ദിക്കും. ഇവിടെയിനി വലിയ രീതിയിൽ കാശ് വാങ്ങിക്കുന്നവർ വീട്ടിൽ ഇരിക്കുന്ന രീതിയിലേക്കാകും പോകുന്നത്. ഇതൊരു മുന്നറിയിപ്പ് കൂടിയാണ്.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍