മികച്ച ആലിംഗനമെന്ന് ശോഭന, വിലമതിക്കാനാവാത്തതെന്ന് മഞ്ജു; ‘സൂപ്പര്‍ സ്റ്റാറുകൾ' കണ്ടുമുട്ടിയപ്പോള്‍

Web Desk   | Asianet News
Published : Jan 31, 2022, 08:33 AM ISTUpdated : Jan 31, 2022, 08:35 AM IST
മികച്ച ആലിംഗനമെന്ന് ശോഭന, വിലമതിക്കാനാവാത്തതെന്ന് മഞ്ജു; ‘സൂപ്പര്‍ സ്റ്റാറുകൾ' കണ്ടുമുട്ടിയപ്പോള്‍

Synopsis

അടുത്തിടെ തനിക്ക് ഒമിക്രോൺ ബാധിച്ചുവെന്ന് ശോഭന അറിയിച്ചിരുന്നു.

നൃത്തവും അഭിനയവും കൊണ്ട് മലയാളത്തിന്റെ ഏക്കാലത്തേയും പ്രിയപ്പെട്ട അഭിനേത്രിയെന്ന ഖ്യാതി സ്വന്തമാക്കിയ താരമാണ് ശോഭന(Shobana). ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും മലയാളി പ്രേക്ഷകർക്ക് ശോഭനയോടുളള ഇഷ്ടം കുറയുന്നില്ല.  അടുത്തിടെയാണ് താരം സമൂഹമാധ്യമങ്ങളിൽ സജീവമായി തുടങ്ങിയത്. സോഷ്യൽ മീഡിയ വഴി താരം തന്റെ സിനിമാ വിശേഷങ്ങളും നൃത്തവിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ശോഭന പങ്കുവച്ച പുതിയൊരു ചിത്രമാണ് പ്രേക്ഷകർ ഇരു കയ്യുംനീട്ടി സ്വീകരിച്ചിരിക്കുന്നത്. 

നടി മഞ്ജു വാര്യരെ(Manju Warrier) കണ്ടുമുട്ടിയപ്പോഴുള്ള ചിത്രമാണ് ശോഭന പങ്കുവച്ചിരിക്കുന്നത്. തനിക്ക് ലഭിച്ച ഏറ്റവും ഊഷ്മളമായ ആലിംഗനങ്ങളിൽ ഒന്ന് എന്ന ക്യാപ്ഷനോടെയാണ് മഞ്ജുവിനെ ചേര്‍ത്തുപിടിക്കുന്ന ചിത്രം ശോഭന പോസ്റ്റ് ചെയ്തത്. 

പിന്നാലെ മഞ്ജു വാര്യരും ചിത്രം പങ്കുവച്ചു. വിലമതിക്കാനാകത്തത് എന്ന ക്യാപഷനോടെയാണ് ശോഭന ഷെയര്‍ ചെയ്ത ചിത്രം മഞ്ജു പങ്കുവച്ചത്.  പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. സൂപ്പര്‍സ്റ്റാറുകള്‍/ ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയിമില്‍, അതിപ്രഗത്ഭരായ രണ്ട് സുന്ദരികള്‍ ഒരു ഫ്രെയിമില്‍ തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്.

അതേസമയം, അടുത്തിടെ തനിക്ക് ഒമിക്രോൺ ബാധിച്ചുവെന്ന് ശോഭന അറിയിച്ചിരുന്നു. ആവശ്യമായ മുൻകരുതലുകൾ എടുത്തിരുന്നുവെങ്കിലും രോ​ഗം പിടിപെടുക ആയിരുന്നുവെന്ന് ശോഭന അറിയിച്ചു. ഒരിടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'തിര' എന്ന ചിത്രത്തിലൂടെയാണ് ശോഭന അഭിനയ രംഗത്തേക്ക് മടങ്ങി വരുന്നത്. അതിന് ശേഷം ദുല്‍ഖര്‍ നിര്‍മ്മിച്ച 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലും പ്രധാന വേഷം ചെയ്തു. ചിത്രത്തില്‍ സുരേഷ് ഗോപിയും കേന്ദ്ര കഥാപാത്രമായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'പിന്നീട് ചെയ്യാമെന്ന് അറിയിച്ചിരുന്നെങ്കിൽ ഐശ്വര്യ റായ്‌ക്ക് വേണ്ടി ഒരു വർഷമൊക്കെ കാത്തിരിക്കാൻ തയ്യാറായിരുന്നു'; ആ സിനിമയെ കുറിച്ച് രജനികാന്ത്
കരിയറിലെ വ്യത്യസ്തമായ വേഷത്തിൽ ഹണി റോസ്; 'റേച്ചൽ' റിലീസിനൊരുങ്ങുന്നു